സൗദി അറേബ്യയുടെ പുതിയ കിരീടാവകാശിയുടെ പഴയൊരു പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മോഡലായ കിം കര്‍ദാഷ്യയാന്‍റെ ഒറ്റരാത്രിക്ക് വേണമെങ്കില്‍ ഒരു മില്ല്യണ്‍ ഡോളര്‍ നല്‍കാമെന്നായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്‍റെ പഴയ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. സംഗീതജ്ജനായ കിം കര്‍ദാഷ്യയാന്‍റെ ഭര്‍ത്താവ് കേനി വെസ്റ്റ് തന്‍റെ കടം വീട്ടാന്‍ സുക്കര്‍ബര്‍ഗില്‍ നിന്നോ ലാറി പേജില്‍ നിന്നോ കടം കൊള്ളാന്‍ താല്‍പര്യപ്പെടുന്നു എന്നൊരു ഫേസ്ബുക്ക് പോസ്റ്റ് മുന്‍പൊരിക്കല്‍ കുറിച്ചിരുന്നു. എന്നാല്‍ കേനിയുടെ ഫേസ്ബുക്ക് പോസ്റ്റിനു മറുപടി നല്‍കിയത് സുക്കന്‍ബര്‍ഗോ ലാറി പേജോ ആയിരുന്നില്ല. മുഹമ്മദ് ബിന്‍ സല്‍മാന്‍റെ മറുപടിയാണ് പകരമെത്തിയത്. തനിക്കു കേനിയുടെ സംഗീതത്തോട് ഒന്നും താല്‍പര്യമില്ല പക്ഷേ കിം കര്‍ദാഷ്യയാന്‍റെ ഒറ്റരാത്രിക്ക് വേണമെങ്കില്‍ ഒരു മില്ല്യണ്‍ ഡോളറോ അതില്‍ കൂടുതലോ നല്‍കാമെന്നുമായിരുന്നു രാജകുമാരന്‍റെ മറുപടി.
Post Your Comments