
ഇളയ ദളപതിയുടെ പിറന്നാൾ തമിഴകത്തിനൊപ്പം തന്നെ മലയാള സിനിമാ ലോകവും ആഘോഷിച്ചിരുന്നു. മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം വിജയിക്ക് ആശംസകളർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ വ്യത്യസ്തമായൊരു സമ്മാനവുമായി വിജയ്യെ ഞെട്ടിപ്പിച്ചിരിക്കുകയാണ് കീർത്തി സുരേഷ്.
പിറന്നാൾ ദിനത്തിൽ വിജയ്ക്ക് സമ്മാനമായി നല്കിയത് അദ്ദേഹത്തിന്റെ മനോഹരമായ ഒരു ജലച്ഛായമാണ് . ചിത്രം നൽകുക മാത്രമല്ല ട്വിറ്ററിലൂടെ ആരാധകരുമായി പങ്കു വയ്ക്കുകയും ചെയ്തു.
ഭൈരവ എന്ന ചിത്രത്തിൽ വിജയ്യുടെ നായികയായി എത്തിയ കീർത്തി തമിഴിലെ തിരക്കേറിയ താരമാണ്. സൂര്യ നായകനാകുന്ന താനെ സേർന്ത കൂട്ടമാണ് കീർത്തിയുടെ പുതിയ ചിത്രം.
Post Your Comments