ചെറിയൊരു ഇടവേളക്കു ശേഷം നസ്രിയ വീണ്ടും അഭിനയ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. അഞ്ജലി മേനോന് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നസ്രിയ തിരിച്ചെത്തുന്നത്.നല്ലൊരു തിരക്കഥ കിട്ടിയാല്‍ നസ്രിയ തിരിച്ചുവരും എന്നും ഞാനും നസ്രിയയും ഒന്നിച്ച് അഭിനയിക്കും എന്നും ഫഹദ് പറഞ്ഞിരുന്നു. എന്നാൽ ഈ ചിത്രത്തിൽ ഫഹദ് അല്ല നായകൻ.
ഈ ചിത്രത്തിൽ പൃഥ്വിരാജ് ആണ് നായകൻ. പൃഥ്വിരാജിന്റെ കൂടെയുള്ള നസ്രിയയുടെ ആദ്യത്തെ സിനിമയാണ് ഇത്. അതേ സമയം ഈ വാര്‍ത്തയ്ക്ക് സ്ഥിരീകരണം ഒന്നും തന്നെ ലഭിച്ചിട്ടില്ല. പൃഥ്വിരാജിനൊപ്പമുള്ള അഞ്ജലിയുടെ ചിത്രം നേരത്തെ പ്രഖ്യാപിച്ചതാണ്. നസ്രിയ തന്നെയാണോ നായിക എന്ന് കാര്യത്തിന് അഞ്ജലിയുടെ മറുപടിക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.
മഞ്ചാടിക്കുരു എന്ന ചിത്രത്തിന് വേണ്ടിയാണ് പൃഥ്വിരാജും അഞ്ജലി മേനോനും ഒന്നിച്ചത്. അഞ്ജലി മേനോന് സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്സ് എന്ന ചിത്രത്തില്‍ നസ്രിയ അഭിനയിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് തമിഴ് മലയാളം പ്രേഷകരുടെ പ്രിയ താരമായിരിക്കുകയാണ് നസ്രിയ. പ്രേക്ഷകർ കാത്തിരിക്കുകയാണ് നസ്രിയയുടെ തിരിച്ചു വരവിനായി.
Post Your Comments