യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ വേതന
വർദ്ധനവ് ആവശ്യപ്പെട്ടു നടത്തുന്ന സമരത്തിന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് പണ്ഡിറ്റ് പിന്തുണ അറിയിച്ചത്.
കേരളത്തില്‍ ജോലിയെടുക്കുന്ന ബീഹാറികള്‍ക്കും ബംഗാളികള്‍ക്കും കിട്ടുന്ന ശമ്പളം എങ്കിലും ഈ നെഴ്സ് മാലാഖമാര്‍ അര്‍ഹിക്കുന്നില്ലേ എന്ന് പോസ്റ്റിലൂടെ ചോദിക്കുകയാണ് പണ്ഡിറ്റ്. ജനിച്ച മണ്ണിൽ മാന്യമായി ജീവിക്കാനുള്ള അവകാശം കഴിഞ്ഞ് മതി ജീവകാരുണ്യവും മാലാഖാ പട്ടവും എന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
സിനിമക്കൊപ്പം തന്നെ സാമൂഹിക പ്രശനങ്ങളിൽ ഇടപെടാനും പണ്ഡിറ്റ് സമയം ചിലവഴിക്കുന്നു. കഴിഞ്ഞ ദിവസം അംബേദ്കര്‍ കോളനിയിൽ നടന്ന പ്രശനത്തിനു പിന്തുണയുമായി പണ്ഡിറ്റ് എത്തിയിരുന്നു.
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ് ബുക്ക് പോസ്റ്റ് :
കേരളത്തില്‍ ജോലിയെടുക്കുന്ന ബീഹാറികള്‍ക്കും, ബംഗാളികള്‍ക്കും കിട്ടുന്ന ശമ്പളം എന്കിലും ഈ നഴ്സ് മാലാഖമാര്‍ അര്‍ഹിക്കുന്നില്ലേ. നഴ്സിമാരുടെ സമരത്തിന്ടെ കാരണം കൂടി അറിയുക. രോഗിക്ക് മരുന്ന് എടുത്തു കൊടുക്കലും വല്യ ഡാക്കിട്ടര് വരുമ്പൊ ഫയലുപിടിച്ച് പിന്നാലെ ഓടലും ആണ് നഴ്സുമാരുടെ പണി എന്നാണ് സാമാന്യ ജനങ്ങളുടെ ഇപ്പോഴും ഉള്ള ധാരണ. നിങ്ങളുടെ വേണ്ടപ്പെട്ട ആള്‍ക്ക് നിസാരമല്ലാത്ത ഒരു ബൈക്ക് ആക്സിഡന്റുമായി നിങ്ങള്‍ ഒരു മള്‍ട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലില്‍ എത്തി എന്നു വിചാരിക്കുക.തലയിടിച്ച് വീണെങ്കിലും ഒരു പല്ല് പോയതും താടിയിലെ മുറിവും കാലിലെ വേദനയും അല്ലാത്ത പുറമേ കാണത്തക്ക രീതിയില്‍ വലിയ മുറിവുകള്‍ ഒന്നും ഇല്ലാത്തതിനാല്‍ എമര്‍ജന്‍സി കെയറില്‍ നിന്നും Xray അടക്കം അത്യാവശ്യം കാര്യങ്ങള്‍ ചെയ്ത് രോഗിയെ ന്യൂറൊ ഒബ്സര്‍വേഷനായി ഐസിയുവിലാക്കിയെന്നു കരുതുക. ഇനി ആ രോഗിയെ നോക്കുന്ന നഴ്സിന്റെ പണി ഏകദേശം ഈ വിധം ആയിരിക്കും.
രോഗിയെ എമര്‍ജന്‍സി സ്റ്റാഫില്‍ നിന്ന് ഓവറെടുത്ത് റിസീവ് ഓവറെടുത്ത് റിസീവ് ചെയ്യുന്നു. ഉടനെ Neuro oncall ഡോക്ടറെ വിളിച്ചു പറഞ്ഞ് രോഗിയെ Monitors മായി connect ചെയ്ത് കാര്യപരിപാടികള്‍ തുടങ്ങുന്നു MRI/CT Scan ചെയ്യുന്നു.MRI ആണെങ്കില്‍ ആ റൂമിനുള്ളില്‍ രോഗിയുടെ monitors നോക്കി കഠിനമായ ശബ്ദവും സഹിച്ച് ജീവന് കാവല്‍ നില്ക്കുന്നു. Scanning കഴിഞ്ഞ് രോഗിയുമായി പറന്ന് ICU വില്‍ വരുന്നു.തലച്ചോറിലെ രക്തം നീക്കാനുള്ള Surgery ചെയ്യാന്‍ Pre Anesthetic Consultion ന് Anesthesia on call നെ വരുത്തുന്നു. ന്യൂറോ സർജറിക്ക് വേണ്ടി ഒ.ടി യിലേക്ക് ഷിഫ്റ്റ് ചെയ്യുന്നു.
ഈ രോഗി സർജറി കഴിഞ്ഞ് വരെ ഇതുപോലെ വേറൊരു രോഗിയെ നോക്കേണ്ടി വരും. ഇതിനിടയില്‍ രോഗിക്ക് ഈ വക കാര്യങ്ങള്‍ക്കുള്ള മുഴുവന്‍ Medicines ഉം Materials ഉം pharmacy യിലേക്ക് prescription online ആയും പേപ്പര്‍ prescription ആയും എത്തിക്കലും അവ collect ചെയ്യലും ഓരോ procedure നും വേണ്ട bill ചെയ്യിച്ച് bystander നെക്കൊണ്ട് പണം അടപ്പിക്കലും Doctor പറയുന്ന കാര്യങ്ങള്‍ കൂടെയുള്ളവരെ ബോധ്യപ്പെടുത്തലും scanning ഉം ventilation ഉം surgery ഉം മുതല്‍ സകല കാര്യങ്ങളും explain ചെയ്ത് Concent Sign ചെയ്യിച്ച് file ചെയ്യലുമെല്ലാം ചെയ്യേണ്ടിവരും. പോരാത്തതിന് രോഗിയെ ചുരുങ്ങിയത് 2 മണിക്കൂറില്‍ ഒരിക്കലെങ്കിലും തിരിച്ചും മറിച്ചും കിടത്തലും മലം പോയിക്കിടക്കുന്ന pad കള്‍ മാറ്റലും ventilator tube ല്‍ കെട്ടിക്കിടക്കുന്ന കഫം മാറ്റലും, diatery department ല്‍ നിന്ന്.prescribe ചെയ്ത ദ്രവ ഭക്ഷണം എത്തിച്ച് tube ല്‍ കൂടി നല്‍കലും ഓരോ നേരത്തും തുടര്‍ച്ചയായി പോവേണ്ട ജീവന് രക്ഷാ മരുന്നുകളും antibiotics ഉം നേരത്തിന് എത്തിച്ച് കൊടുക്കലും.പോരാത്തതിന് ഈ പറഞ്ഞ സകല കാര്യങ്ങളും അതാത് സമയത്ത് Nurses notes ആയി സമയമടക്കം എഴുതിവെക്കണം ഈ കാര്യങ്ങള്‍ ചെയ്തു എന്നതിന് ആകെയുള്ള legal proof ആ notes ആണ്.
blood sugar level അടക്കം സകല vital parameters ഉം ഓരോ മണിക്കൂറിലും chart ചെയ്യണം.രോഗിയുടെ ശരീരത്തിലെ ഓരോ tube നും പ്രത്യേകം bundle കണക്കിന് chart കള്‍ ഉണ്ടാകും.അതൊക്കെ fill ചെയ്യണം ഇതിനൊക്കെ പുറമെ, രോഗിയുടെ bystander ന്റെ കയ്യില്‍ പണം ഇല്ലാത്തതിനാല്‍ procedure നു പണം അടക്കാത്തത് മൂലം,scanning room ലോ OT യിലോ slot ഇല്ലാത്തത് മൂലം pharmacy യില്‍ നിന്ന് മരുന്ന് സമയത്തിന് എത്താത്തത് മൂലം,Lab ലെ error മൂലം oncall ല്‍ വിളിച്ച doctor വരാന്‍ താമസിച്ചത് മൂലം അങ്ങനെ ഏതെങ്കിലും കാരണത്താല്‍ ചെയ്യേണ്ട കാര്യങ്ങള്‍ വൈകിയാല്‍ ഏതുഭാഗത്തുനിന്നുമുള്ള കുറ്റപ്പെടുത്തല്‍ താങ്ങേണ്ടത് assigned ആയ Nurse ആയിരിക്കും 3 shift ഉള്ള hospital കളില്‍ 8 മണി ഡ്യൂട്ടിക്ക് 7.30 ക്കു വന്ന് Unit ലെ സകല inventory മുതല്‍ കണക്കുനോക്കി തുടങ്ങുന്ന ജോലി,മുഴുവന്‍ തീര്‍ത്ത് ഇറങ്ങുമ്പോള്‍ പലപ്പോഴും ഒരു മണിക്കൂറിലേറെ അധികം വേണ്ടിവരും
ഐസിയുകളില്‍ ഇതുപോലെ നാല് വരെ രോഗികളേയും,വാര്‍ഡുകളില്‍ 15 മുതല്‍ 40 വരെ രോഗികളേയും ഒരാളുടെ തലയിലിട്ട് ‘മഹത്തായ ജീവ കാരുണ്യ പ്രവര്‍ത്തനം ‘ നടത്തുന്നവരാണ് അധികവും.സ്വാര്‍ത്ഥ ലാഭത്തിനായി രോഗികളുടെ ജീവന്‍കൊണ്ട് പന്താടുന്നത് ആരാണെന്ന് പൊതുജനം തീരുമാനിക്കട്ടെ.
പ്രമുഖ സ്വകാര്യ ആശുപത്രികളില്‍ കേന്ദ്ര സര്‍വീസിലേതിനേക്കാള്‍ പതില് മടങ്ങാണ് ജോലിഭാരം ഉണ്ടാകാം. ഏഴാം ശമ്പള പരിഷ്കരണ കമീഷന് അനുസരിച്ചുള്ള ( അലവന്‍സ് വര്‍ധന തീരുമാനമാകാത്തതിനാല്‍ അത് കുറച്ച്) അറുപതിനായിരം + ആണ് Nurse ന്റെ സാലറി.അതിലുള്ള അപാകത വേറെ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്.പക്ഷെ,അതിന്റെ പകുതിയെങ്കിലും വേതനം ലഭിക്കാതെ United Nurses Association തുടങ്ങിവെച്ച പോരാട്ടം അവസാനിപ്പിക്കരുത്. ജനിച്ച മണ്ണില്‍ മാന്യമായി ജീവിക്കാനുള്ള അവകാശം കഴിഞ്ഞ് മതി ജീവകാരുണ്യവും മാലാഖാ പട്ടവും.
Post Your Comments