മലയാളത്തിൽ റെക്കോർഡ് കളക്ഷൻ നേടിയ പുലിമുരുകൻ തമിഴകവും കീഴടക്കി കുതിക്കുകയാണ്. മോഹൻലാലിൻറെ തർപ്പൻ പ്രകടനങ്ങളെ ശ്വാസമടക്കി പിടിച്ചിരുന്നു കണ്ട തമിഴ് ജനത മോഹൻലാൽ അത്ഭുതം എന്നാണ് സിനിമയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇത്രയധികം ആക്ഷൻ മുഹൂർത്തങ്ങളുള്ള ചിത്രങ്ങൾ അപൂർവ്വമാണെന്നാണ് തമിഴ് സിനിമ പ്രേമികളുടെ അഭിപ്രായം.
305 തിയേറ്ററുകളിലായാണ് തമിഴ് നാട്ടിൽ പുലിമുരുകൻ റിലീസ് ചെയ്യുന്നത്. ആദ്യമായാണ് ഒരു ഡബ്ബിങ് ചിത്രം ഇത്രയധികം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. തമിഴിലെ പുതിയ ചിത്രങ്ങളായ മരഗത നാണയം, ക്ഷത്രിയൻ എന്നിവക്ക് ബോസ്‌ഓഫീസിൽ വലിയ കളക്ഷനുകൾ നേടാൻ സാധിക്കാത്തപ്പോഴും പുലിമുരുകൻ തകർത്തോടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
ഉദയ്‌കൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്‌ത ചിത്രത്തിന് ഇറങ്ങുന്ന എല്ലാ ഭാഷകളിലും വൻ ജനസ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു യൂണിവേഴ്സൽ സബ്ജക്ട് ഉണ്ട് എന്നതാണ് എത്രയധികം സിനിമ വിജയിക്കുവാൻ കാരണം.
Post Your Comments