CinemaIndian CinemaLatest NewsMollywood

ഇന്ത്യയെ കണ്ടെത്താനായി ഇറങ്ങിത്തിരിച്ച അച്ഛനും മകനും

ഇന്ത്യയിലെ ഒട്ടു മിക്ക സംസ്ഥാനങ്ങളിലൂടെ ചിത്രീകരണം നടത്താൻ ഒരുങ്ങുന്ന ദി ഗ്രേറ്റ് ഇന്ത്യൻ റോഡ് മൂവി എന്ന സോഹൻലാൽ ചിത്രത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. സുരേഷ് ഗോപിയാണ് ചിത്രത്തിന്‍റെ ലോഗോ പ്രകാശന ചടങ്ങു നിർവഹിച്ചത്.

ഇന്ത്യ കണ്ടറിയാൻ ഇറങ്ങിത്തിരിക്കുന്ന ഒരു അച്ഛന്റെയും മകന്റെയും കഥ പ്രമേയമായി എത്തുന്ന ചിത്രത്തിൽ പുതുമുഖ താരങ്ങളാകും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുക. വിജയ് ആനന്ദ്, മാസ്റ്റർ അക്ഷയ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ നായികയും പുതുമുഖമായിരിക്കും.

ഒലിവ് ഇന്റർനാഷനലിന്റെ ബാനറിൽ അഭിലാഷ് എസ് പിള്ള നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി ഒരേ സമയം രണ്ടു ക്യാമറകളാണ് ഉപയോഗിക്കുന്നത്. രതീഷ് മംഗലത്ത്, ഹരീഷ് ബാബു എന്നിവരാണ് ഛായാഗ്രഹകർ. തിലകന്റെ അവസാന ചിത്രമായിരുന്നു ഓർക്കുക വല്ലപ്പോഴും മൾട്ടി സ്റ്റാർ ചിത്രം കഥവീട് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷമാണു പുതുമുഖങ്ങളെ മാത്രം അണിനിരത്തി സോഹൻലാൽ ദി ഗ്രേറ്റ് ഇന്ത്യൻ റോഡ് മൂവി ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button