
ഇന്ത്യന്‍ സിനിമയില്‍ വിസ്മയമായി മാറിയ ചിത്രമാണ് ബാഹുബലി. ബാഹുബലിയെ പിന്നില്‍ നിന്നും കുത്തിയിരിക്കുകയാണ് ബോളിവുഡ് നടന് വരുണ്‍ ധവാന്. ലോകചരിത്രത്തില്‍ രണ്ടേരണ്ടുപേർക്കെ ബാഹുബലിയെ പുറകിൽ നിന്ന് കുത്താൻ കഴിഞ്ഞിട്ടൊള്ളൂ. ഒന്ന് എനിക്കും ഒന്ന് കട്ടപ്പയ്ക്കും വരുണ്‍ ധവാന് കുറിക്കുന്നു.
ബാഹുബലി തിയേറ്ററുകളില്‍ 50 ദിവസം പിന്നിട്ടതുമായി ബന്ധപ്പെട്ടു കരണ്‍ ജോഹര്‍ സംഘടിപ്പിച്ച പാര്‍ട്ടിയിലാണ് രസകരമായ സംഭവം നടന്നത്. ബാഹുബലി ഹിന്ദി വിതരണം കരൺ ജോഹറായിരുന്നു.
ഒരു വാൾ കൊണ്ട് പ്രഭാസിനെ കുത്തുന്ന വരുണിനെ ചിത്രത്തിൽ കാണാം. ഒരുപാട് നന്മകള് ഉളള മനസ്സാണ് പ്രഭാസിന്റേതെന്നും അദ്ദേഹത്തിന് ഇനിയും ഉയരങ്ങളിൽ എത്താനാകട്ടെയെന്നും വരുൺ ട്വീറ്റ് ചെയ്തു. പ്രഭാസിനെ കൂടാതെ റാണ ദഗുപതി, ആലിയ ഭട്ട്, രൺബീർ കപൂർ, സിദ്ധാർത്ഥ് മൽഹോത്ര, അർജുൻ കപൂർ, ആദിത്യ റോയ് കപൂർ എന്നിവരും പാർട്ടിയിൽ പങ്കെടുത്തു.
Post Your Comments