BollywoodGeneralNEWS

ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് മാച്ച് ; ഞങ്ങള്‍ക്ക് വേണ്ടത് സമാധാനവും, സ്‌നേഹവുമാണ് റിഷി കപൂര്‍

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്നലെ നടന്ന ഇന്ത്യ-പാക് മത്സരത്തിനു മുന്നോടിയായി റിഷി കപൂര്‍ ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്ത കുറിപ്പാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ദയവ് ചെയ്ത് ഇക്കുറി ഫൈനലില്‍ ക്രിക്കറ്റ് താരങ്ങളെ അയക്കണമെന്നും, മുന്‍പ് ഹോക്കി, കോ കോ കളിക്കാരെയാണ് അയച്ചിരുന്നതെന്നും റിഷി കപൂര്‍ ട്വിറ്റര്‍ പോസ്റ്റില്‍ പരിഹസിച്ചിരുന്നു.

തുടര്‍ന്ന് പാകിസ്ഥാന്‍ ഇന്ത്യയ്ക്ക്മേല്‍ വിജയം നേടിയതോടെ താരത്തെ രൂക്ഷമായി വിമര്‍ശിച്ച് നിരവധി കമന്റുകളാണ് എത്തിയത്. വിമര്‍ശനം രൂക്ഷമായ സാഹചര്യത്തില്‍ മറ്റൊരു കമന്റുമായി റിഷി കപൂര്‍ രംഗത്തെത്തി.

വിട്ട് കളയൂ സുഹൃത്തേ, ദയവ് ചെയ്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കൂ, ഞങ്ങള്‍ക്ക് വേണ്ടത് സമാധാനവും, സ്‌നേഹവുമാണെന്നും റിഷി കപൂര്‍ മറുപടി നല്‍കി.
ഒടുവില്‍ പാക്കിസ്ഥാന്‍റെ പ്രകടനത്തെ അഭിനന്ദിക്കാനും താരം മറന്നില്ല. നിങ്ങള്‍ ഞങ്ങളെ തോല്‍പ്പിച്ചു. എല്ലാ മേഖലകളിലും ഞങ്ങളേക്കാള്‍ തിളങ്ങി. അഭിനന്ദനങ്ങള്‍, ആശംസകള്‍ റിഷി കപൂര്‍ ട്വിറ്റര്‍ പോസ്റ്റില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button