മലയാള സിനിമാ ലോകത്തെ മികച്ച സൗഹൃദങ്ങളില്‍ ഒന്നാണ് പ്രിയദര്ശന് മോഹന്‍ലാല്‍ കൂട്ട്. അതുപോലെ തന്നെ മികച്ച മറ്റൊരു സൗഹൃദമാണ് മോഹന്‍ലാലിനു എം.ജി ശ്രീകുമാറിനോടുള്ളതും. എം.ജി ശ്രീകുമാറിന് കൂടുതല്‍ അവസരങ്ങള്‍ കിട്ടിയാത് ഈ സൗഹൃദത്തിന്റെ ഫലമായാണെന്ന് ആരോപണമുണ്ട്. ഈ ആരോപണങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ശ്രീകുമാര്‍.
മോഹന്‍ലാല്‍ കാരണമാണ് ഞാന്‍ പാട്ട് പാടിയത് തെന്ന തരത്തില്‍ പ്രചരണം നടക്കുന്നുണ്ട്. എന്നാല്‍ ലാല്‍ കാരണം ഒരു പാട്ട് പോലും ഞാന്‍ പാടിയിട്ടില്ല. അങ്ങനെയെങ്കില്‍ കമലദളത്തിലും ഭരതത്തിലുമൊക്കെ താന്‍ പാടണമായിരുന്നല്ലോയെന്നും ശ്രീകുമാര്‍ ചോദിക്കുന്നു. ഇപ്പോള്‍ മോഹന്‍ലാലിനെ കാണുന്നതൊക്കെ വളരെ കുറവാണ്. ഈ അടുത്തകാലത്ത് ഇറങ്ങിയ മോഹന്‍ലാലിന്റെ പുതിയ സിനിമകളിലൊന്നിലും താന്‍ പാടിയിട്ടില്ലയെന്നും എംജി ശ്രീകുമാര്‍ പറയുന്നു.
ഒരുമിച്ച് സിനിമയില്‍ എത്തി. ചിത്രാഞ്ജലിയില്‍ ഒരുമിച്ച് ചര്‍ച്ചയും ഉറക്കവുമായി കഴിഞ്ഞു. അവിടെ ആരും ആരെയും വളര്ത്തിയില്ലയെന്നു അഭിപ്രായപ്പെട്ട ശ്രീകുമാര്‍ തനിക്ക് പാട്ടിനു അവസരം നല്കിയ സംവിധായകരോട് കടപ്പാടുണ്ടെന്നും പറയുന്നു. ജോഷി പിന്നീടുള്ള എല്ലാ സിനിമകളിലും തന്നെ വിളിക്കാന്‍ തുടങ്ങി. സിബി മലയില്‍ അദ്ദേഹത്തിന്റെ സിനിമകളിലേക്ക് വിളിച്ചു..പക്ഷേ ആരും ശുപാര്‍ശ ചെയ്തതുകൊണ്ടല്ല ഈ അവസരങ്ങള്‍ തന്നെ തേടിയെത്തിയത്. ആ സമയത്ത് താന്‍ പാടിയ പാട്ടുകള്‍ ഹിറ്റായത് കൊണ്ടാണ് ഇവര്‍ വിളിച്ചതെന്നും ശ്രീകുമാര്‍ പറയുന്നു.
Post Your Comments