CinemaKeralaLatest NewsMollywood

ഹണി ബി 2 വിനൊപ്പം ഒരുങ്ങിയ ആ ചിത്രം തീയേറ്ററുകളിലേക്ക്

ലാൽ തിരക്കഥ എഴുതി ഷൈജു അന്തിക്കാട് സംവിധാനം ചെയുന്ന ഹണി ബി 2.5 റിലീസിനൊരുങ്ങി. 2013 ൽ പുറത്തിറങ്ങിയ ഹണി ബി യുമായി ഇതിനു ബന്ധമുണ്ടോ? ഹണി ബി 2 വിന്റെ തുടർച്ചയാണോ ഹണിബീ 2.5. എന്ന് ചോദ്യം ഉയർന്നിരുന്നു ഹണിബീ 2 വിന്റെ ബാക്കിയല്ല ഹണിബീ 2.5 . ഹണിബീ 2 വിന്റെ ഒപ്പം അതെ ലൊക്കേഷനിൽ തന്നെയാണ് ഈ ചിത്രം ഷൂട്ട് ചെയ്തത് എന്നതാണ് ഹണിബീ 2 മായി ഹണിബീ 2.5 നുള്ള ബന്ധം.
ആസിഫ് അലിയുടെ സഹോദരൻ അസ്‌കർ അലി നായകനായി എത്തുന്ന സിനിമയിൽ ലിജോ മോൾ ആണ് നായികയായി എത്തുന്നത്. ആസിഫ് അലി ഭാവന, ശ്രീനിവാസൻ, ലാൽ, ബാബു രാജ്, ഹരീഷ് കണാരൻ,ദിലീഷ് പോത്തൻ, തുടങ്ങിയവരും ഈ ചിത്രത്തിലുണ്ട്.

shortlink

Related Articles

Post Your Comments


Back to top button