CinemaIndian CinemaLatest NewsMollywood

നിർഭാഗ്യം പാമ്പിന്‍റെ രൂപത്തിലായിരുന്നു എത്തിയത്

വെള്ളിത്തിരയുടെ തിരക്കിലേക്കെത്തിയാൽ അടിമുടി മാറുന്ന താരങ്ങൾ കുറവല്ല. എന്നാൽ ചുരുങ്ങിയ നാളുകൾ കൊണ്ട് മലയാളി മനസുകൾ കീഴടക്കിയ ടോവിനയുടെ കാര്യമോ ? വന്ന വഴി മറക്കുന്ന ആളാണോ ടോവിനോ എന്നറിയാൻ ക്ലബ് എഫ്എം ഒരു പരീക്ഷണം നടത്തി. പരീക്ഷണത്തിൽ വിജയിക്കുക മാത്രമല്ല വന്ന വഴികളൊന്നും മറക്കുന്ന ആളല്ല എന്നു തെളിയിക്കുകയും ചെയ്തു താരം. ആർ ജെ മാഹിന്റെ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന പരിപാടിയിലാണ് രസകരമായ സംഭവം അരങ്ങേറിയത്.

ഒരു ദിവസം ക്ലബ് എഫ് എംമ്മിൽ നിന്ന് ഒരാൾ ടോവിനോയെ വിളിച്ചു . ഇരിങ്ങാലക്കുടയില്‍ പ്ലസ് വണ്ണിനും പ്ലസ് ടുവിനും ഒന്നിച്ച് ഒരു ക്ലാസില്‍ പഠിക്കുകയും ചവിട്ടുനാടകത്തിൽ അഭിനയിക്കാൻ തയ്യാറാവുകയും ചെയ്‌ത ടൊവീനോയുടെ പഴയ സഹപാഠി വിന്‍സി വര്‍ഗീസ് തൊഴുത്തുംപറമ്പില്‍. ആരാണെന്നു തിരിച്ചറിയുന്നതിനു നൽകിയ ആദ്യത്തെ ക്ലൂവിൽ ഒന്ന് പതറിയെങ്കിലും വിന്‍സി നൽകിയ രണ്ടാമത്തെ അവസരത്തിൽ ആളെ തിരിച്ചറിയുകയും ചെയ്തു ടോവിനോ.

വിൻസി പറഞ്ഞത് പ്രകാരമാണെങ്കിൽ ടോവിനോയുടെ ആദ്യ നായികയായി എത്തേണ്ടിയിരുന്നത് വിൻസിയായിരുന്നു . നിർഭാഗ്യം പാമ്പിന്റെ രൂപത്തിൽ എത്തി ആശാന് പണികൊടുത്തപ്പോൾ നാടകം ഉപേക്ഷിക്കേണ്ടി വരുകയായിരുന്നു. ഇരുവരും പഴയകാല ഓർമകൾ പങ്ക് വെച്ചാണ് പരിപാടിയിൽ നിന്ന് പിരിഞ്ഞത്. ലൈഫിനെ ബ്യൂട്ടിഫുൾ ആക്കുന്ന ആ പഴയ ഓർമകൾ മറക്കാൻ ആളായിട്ടില്ല എന്നും ക്ലബ് എഫ് എംമ്മിന്റെ പരിപാടിയിൽ പങ്കെടുത്ത താരം ഓർമിപ്പിച്ചു.

shortlink

Related Articles

Post Your Comments


Back to top button