ഷാരൂഖിന്റെ പുതിയ ചിത്രമാണ് ‘ജബ് ഹാരി മെറ്റ് സെജാള്‍’ അനുഷ്ക നായികായി എത്തുന്ന ചിത്രത്തിന് ആദ്യം പേരിട്ടിരുന്നില്ല പിന്നീട് ചിത്രത്തിന് പേര് നിര്‍ദേശിച്ചത് സൂപ്പര്‍താരം രണ്‍ബീര്‍ കപൂറാണ്. സിനിമയ്ക്ക് പേര് നിര്‍ദ്ദേശിച്ചിട്ടും ഷാരൂഖ് തനിക്കു പ്രതിഫലം ഒന്നും നല്‍കിയില്ലെന്നായിരുന്നു താരത്തിന്റെ പരാതി. ഷാരൂഖിന്റെ വീട്ടിലേക്ക് താന്‍ വരുന്നുണ്ടെന്നും തനിക്ക് 5000 രൂപ പാരിതോഷികമായി നല്‍കണമെന്നും രണ്‍ബീര്‍ പറഞ്ഞു. ഒടുവില്‍ ഷാരൂഖ് നേരിട്ടെത്തി രണ്‍ബീറിന് 5000 രൂപ സമ്മാനിക്കുകയായിരുന്നു. തന്റെ ചിത്രത്തിന് പേര് നിര്‍ദ്ദേശിച്ച രണ്‍ബീറിന് 5000 രൂപ പാരിതോഷികമായി നല്കുന്ന ഫോട്ടോ ഷാരൂഖ് ട്വിറ്ററില്‍ പങ്കുവെച്ചു.
Post Your Comments