CinemaGeneralMollywoodNEWSWOODs

ആറാം ക്ലാസിലേത് പോലയല്ലല്ലോ നമ്മള്‍ ഇരുപതുകളിലും മുപ്പതുകളിലും ചിന്തിയ്ക്കുന്നത്..

നായികാ വേഷങ്ങള്‍ ചെയ്‌താല്‍ മാത്രമേ പ്രേക്ഷകര്‍ ശ്രദ്ധിക്കുവെന്നില്ല. അതിനു തെളിവാണ് സഹ വേഷങ്ങള്‍കൊണ്ട് പ്രേക്ഷകപ്രീതി നേടിയ ലെന. ടെലിവിഷന്‍ സ്ക്രീനില്‍ മികച്ച കഥാപാത്രങ്ങളുമായി എത്തിയ ലെന ഇപ്പോള്‍ സിനിമയില്‍ സജീവമാണ്. തന്‍റെ വിവാഹ ജീവിതത്തിലെ പൊരുത്തക്കേടുകള്‍ കൊണ്ട് വിവാഹ മോചനം നേടിയ ലെന ആ തീരുമാനത്തെക്കുറിച്ച് വെളിപ്പെടുത്തുന്നു. ആറാം ക്ലാസില്‍ തുടങ്ങിയ പ്രണയത്തിലൂടെയാണ് അഭിലാഷുമായുള്ള ജീവിതം ആരംഭിച്ചത്. 2011 ല്‍ ആര്‍ഭാടങ്ങളൊന്നും ഇല്ലാതെ അഭിലാഷുമായുള്ള വിവാഹം നടന്നു. പിന്നീട് ഞങ്ങള്‍ പരസ്പര സമ്മതത്തോടെ വിവാഹ മോചിതരാകുകയായിരുന്നു എന്ന് ലെന വ്യക്തമാക്കുന്നു.

സിനിമയിലും സീരിയലിലും സജീവമായ കാലത്ത് തന്റെ ജീവിതത്തിലും ചില മാറ്റങ്ങള്‍ സംഭവിച്ചു. ആറാം ക്ലാസിലേത് പോലയല്ലല്ലോ നമ്മള്‍ ഇരുപതുകളിലും മുപ്പതുകളിലും ചിന്തിയ്ക്കുന്നത്. ജീവിത രീതികളും ജീവിത ശൈലികളും മാറിയെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. ഞങ്ങളുടെ ബന്ധത്തില്‍ ചില വിള്ളലുകള്‍ ഉണ്ടാവുന്നു, ചില ഘട്ടങ്ങളില്‍ ദിശ മാറുന്നു എന്നൊക്കെ തോന്നിയപ്പോഴാണ് ഒരുമിച്ച് ഇങ്ങനെയൊരു തീരുമാനമെടുത്തത്. ഇപ്പോഴും ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും ലെന പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button