
ദിലീഷ് പോത്തന് സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിലെ തേപ്പ് കിട്ടിയ നായകനെ ആരും മറക്കാനിടയില്ല. പെണ്ണ് തേച്ചിട്ട് പോയ മഹേഷിന്റെ മാനറിസങ്ങള്‍ ഫഹദ് ഫാസില്‍ എന്ന നടനില്‍ അത്രത്തോളം ഇഴുകി ചേര്‍ന്നിരുന്നു. അനുശ്രീ എന്ന നായികയ്ക്ക് പിന്നീട് തേപ്പ് നായികയെന്ന പേരും വീണു. ഒരു തവണ നല്ല അസ്സല് തേപ്പ് കിട്ടിയിട്ടും ഫഹദ് ഫാസിലിലെ നടന് നന്നായില്ല, ദാ വീണ്ടും തേച്ചിട്ട് പോയ പെണ്ണിന് മുന്നില്‍ തേപ്പ് ഗാനവുമായി എത്തിയിരിക്കുകയാണ് താരം.
ഫഹദ് ഫാസിലിനെ നായകനാക്കി റാഫി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘റോള്‍ മോഡല്‍’. പെരുന്നാളിന് റിലീസ് ചെയ്യാനിരിക്കെ ചിത്രത്തിലെ തേപ്പ് ഗാനം ശ്രദ്ധ നേടുന്നതോടൊപ്പം കോപ്പിയാണെന്ന ആരോപണവും ഉയരുന്നുണ്ട്. ഗോപി സുന്ദറാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. ഫഹദ് ഫാസിലിനു ഇണങ്ങിയ ഗാനരംഗമല്ല ഇതെന്നും പ്രേക്ഷകര്‍ക്കിടയില്‍ സംസാരമുണ്ട്. ഫഹദ് ഫാസില്‍ ആദ്യമായാണ് ഇത്തരമൊരു ഫെസ്റ്റിവല്‍ ടൈപ്പ് ചിത്രത്തില്‍ വേഷമിടുന്നത്.
Post Your Comments