CinemaMollywoodNEWS

ഉശിരുള്ള ‘ആ’ പഴയ ചാക്കോച്ചിയാകുമോ? സുരേഷ് ഗോപി

രണ്‍ജി പണിക്കരുടെ മകന്‍ നിതിന്‍ രണ്‍ജി പണിക്കര്‍ ‘ലേല’ത്തിന് രണ്ടാം ഭാഗം ഒരുക്കുമ്പോള്‍ സുരേഷ് ഗോപിയിലെ ആ പഴയ തീതുപ്പുന്ന ചാക്കോച്ചി മലയാള സിനിമയിലേക്ക് തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്‍റെ ആരാധകരും മറ്റുപ്രേക്ഷകരും. ഒട്ടേറെ ആക്ഷന്‍ സിനിമകളില്‍ ഗംഭീര പ്രകടനം നടത്തിയ സുരേഷ്ഗോപി ഒരുപാട് ആരാധകരെയും അക്കാലത്ത് സൃഷ്ടിച്ചിരുന്നു. സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നാണ് ‘ലേല’ത്തിലെ ‘ആനക്കാട്ടില്‍ ചാക്കോച്ചി’. രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ 1997-ല്‍ പുറത്തിറങ്ങിയ ‘ലേലം’ സംവിധാനം ചെയ്തത് ജോഷിയായിരുന്നു. ബോക്സോഫീസില്‍ ചരിത്രം വിജയം കുറിച്ച ലേലത്തിനു രണ്ടാം ഭാഗമെത്തുമ്പോള്‍ ഉശിരുള്ള ആ പഴയ ചാക്കോച്ചിയെ തിരികെ കിട്ടണമെന്നാണ് പ്രേക്ഷകരുടെ ആഗ്രഹം. ഇപ്പോള്‍ സിനിമയില്‍ സജീവമല്ലാത്ത സുരേഷ് ഗോപി വീണ്ടും ആനക്കാട്ടില്‍ ചാക്കോച്ചിയായി മേക്കപ്പ് ഇടുമ്പോള്‍ എത്രത്തോളം ശോഭിക്കുമെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. രണ്‍ജി പണിക്കര്‍ ഒരുക്കിയ ‘ഭരത് ചന്ദ്രന്‍ ഐപിഎസ്’ ആയിരുന്നു അവസാനമായി ശ്രദ്ധിക്കപ്പെട്ട സുരേഷ് ഗോപിയുടെ ആക്ഷന്‍ ചിത്രം. വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി വെള്ളിത്തിരയില്‍ എത്തുമ്പോള്‍ ആനക്കാട്ടില്‍ ചാക്കോച്ചിയുടെ സിംഹഗര്‍ജ്ജനത്തിനായാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button