CinemaMollywoodNEWS

ഗുസ്തി പഠിച്ചിട്ടാണ് ഗോദയിലേക്ക് ഇറങ്ങിയത്;നടി വാമിഖ ഗബ്ബി

കുഞ്ഞിരാമായണത്തിനു ശേഷം ബേസില്‍ ജോസഫ് ചെയ്ത രണ്ടാമത് ചിത്രമാണ്‌ ‘ഗോദ’. ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത് പഞ്ചാബി പെണ്‍കുട്ടിയായ വാമിഖ ഗബ്ബിയാണ്. ഗുസ്തി പ്രമേയമാകുന്ന ചിത്രത്തില്‍ ടോവിനോയാണ് നായകനായി അഭിനയിച്ചത്. ചിത്രം മികച്ച സ്വീകാര്യത നേടി മുന്നേറുമ്പോള്‍ മലയാളീ പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിക്കുകയാണ് വാമിഖ. ആറു മാസം ഗുസ്തി പഠിച്ചിട്ടാണ് താന്‍ ഗോദയിലേക്ക് ഇറങ്ങിയതെന്ന് താരം പറയുന്നു. ദിവസേനയുള്ള പരിശീലനത്തിലൂടെ ശരീരം ഗുസ്തിക്ക് പാകമാക്കി. ഷൂട്ടിങ്ങിനിടയില്‍ പരിക്കുകള്‍ സംഭവിച്ചു. അതൊക്കെ ആസ്വദിച്ചാണ് ചെയ്തിരുന്നതെന്നും വാമിഖ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. സിനിമ കഴിഞ്ഞപ്പോള്‍ പഴയതിലും ധൈര്യശാലിയായെന്നും പഞ്ചാബി സുന്ദരി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button