ടോം ക്രൂസ് നായകനായ എത്തിയ മമ്മി ബോക്സ് ഓഫീസിൽ വൻപരാജയമായിരുന്നു. ഇതിനു കാരണം ടോം ക്രൂസ് തന്നെയാണെന്നായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. തിരക്കഥയിലും സംവിധാനത്തിലും പോസ്റ്റ് പ്രൊഡക്ഷനിലും താരം കൈകടത്തി എന്ന് ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.
യൂണിവേർസൽ സ്റ്റുഡിയോയാണ് ഈ ചിത്രം പുറത്തിറക്കിയത്.
അവരുമായിട്ടുള്ള കരാർ പ്രകാരം തിരക്കഥയിലും പോസ്റ്റ് പ്രൊഡക്ഷനിലും കൈകടത്താൻ കമ്പനി താരത്തിന് അധികാരം നൽകിയിരുന്നു.
ടോം ക്രൂസ് തിരക്കഥ മുഴുവൻ തിരുത്തുകയും നായകന് കൂടുതൽ പ്രാധന്യം ഉള്ള രീതിയിൽ മാറ്റുകയും ചെയ്തു അതോടെ വില്ലൻ വേഷത്തിന് യാതൊരു പ്രധാന്യവും ലഭിക്കാതെപോയി. ഗംഭീരമായൊരു ട്വിസ്റ്റും തിരക്കഥാകൃത്ത് കരുതി വച്ചിരുന്നു. തിരക്കഥാകൃത്തായ ക്രിസ്റ്റഫർ മക്വയർ ആയിരുന്നു മമ്മിയുടെ തിരക്കഥ എഴുതിയത്. എന്നാൽ ടോം ക്രൂസ് രണ്ട് തിരക്കഥാകൃത്തുക്കളെ വച്ച് ഇത് തിരുത്തി എഴുതുകയായിരുന്നു.
എഡിറ്റേഴ്സിനെയും ക്രൂസ് കൊണ്ടുവരികയായിരുന്നു. പോൾ, ഗിന എന്നിവരായിരുന്നു മമ്മിയുടെ എഡിറ്റേഴ്സ്. തന്റെ തന്നെ സിനിമകളുടെ എഡിറ്ററായ ആൻഡ്രൂവിനെ മമ്മിയിലേക്കു കൊണ്ടുവരികയായിരുന്നു.
എഡിറ്റ്സ്യൂട്ടിലും ടോം കൂടുതൽ സമയം ചിലവഴിച്ചിരുന്നു.
ഷൂട്ടിങ് പുരോഗമിക്കും തോറും ഓരോ മേഖലയുടെയും കൺട്രോൾ ക്രൂസ് ഏറ്റെടുക്കുകയായിരുന്നു. തിരക്കഥാകൃത്തായ അലക്സ് പീപിൾ ലൈക് അസ് എന്നൊരു സിനിമ മാത്രമാണ് ഇതിന് മുമ്പ് സംവിധാനം ചെയ്തത്. അലക്സിന്റെ ഈ പരിചയക്കുറവ് ക്രൂസ് മുതലാക്കുകയായിരുന്നു.
190 മില്യൻ ഡോളർ മുതൽ മുടക്കി നിർമ്മിച്ച മമ്മിക്ക് 142 മില്യൻ മാത്രമാണ് തിരികെ കിട്ടിയത്.
യൂണിവേർസൽ സ്റ്റുഡിയോസിന്റെ പുതിയ പദ്ധതിയായ ഡാർക് യൂണിവേർസ് സീരിസിലെ ആദ്യചിത്രം കൂടിയായിരുന്നു മമ്മി. യൂണിവേർസ്‍ മോൺസ്റ്റേർസ് ഫിലിം സീരിസ് ആണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഡ്രാക്കുള, വൂൾഫ് മാൻ, ഫ്രാങ്കൈൻസ്റ്റീന്‍ തുടങ്ങിയ സിനിമകളാകും ഇതിലൂടെ നിർമിക്കുന്നത്.
Post Your Comments