CinemaGeneralIndian CinemaMollywoodNEWSWOODs

എന്റെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്; നടി അനന്യ വെളിപ്പെടുത്തുന്നു

മലയാളത്തില്‍ മികച്ച ചില വേഷങ്ങള്‍ ചെയ്ത് ശ്രദ്ധേയയായ നടി അനന്യ വിവാഹ ശേഷം സിനിമയില്‍ നിന്നും അകന്നു നില്‍ക്കുകയായിരുന്നു. പൃഥിരാജ് ചിത്രം ടിയാനിലൂടെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന അനന്യ വിവാഹത്തിലൂടെ തന്‍റെ കുടുംബ ജീവിതത്തില്‍ ഉണ്ടായ പ്രശ്നങ്ങള്‍ തുറന്നു പറയുന്നു.

ആഞ്ജനേയനുമായുള്ള വിവാഹത്തോടെ അകല്‍ച്ചയിലായിരുന്നു മാതാപിതാക്കള്‍ . ഇത്തരം വിഷമങ്ങള്‍ എല്ലാവരുടെയും ജീവിതത്തില്‍ സംഭവിക്കാവുന്ന അവസ്ഥയാണെന്നു അനന്യ അഭിപ്രായപ്പെടുന്നു.

‘ ചിലപ്പോഴെങ്കിലും നമ്മളെടുക്കുന്ന തീരുമാനങ്ങള്‍ മാതാപിതാക്കളെ വേദനിപ്പിക്കുന്ന സാഹചര്യങ്ങളുണ്ടാകാം. എന്റെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്. പക്ഷേ എന്തൊക്കെ സംഭവിച്ചാലും ഞാന്‍ അവരുടെ മകളാണ്. എന്നെ വെറുക്കാന്‍ അവര്‍ക്കോ, അവരെ മറക്കാന്‍ എനിക്കോ കഴിയില്ല. ‘ അനന്യ ഒരു അഭിമുഖത്തില്‍ പറയുന്നു.

കുറച്ച് കാലം അകല്‍ച്ച ഉണ്ടായിരുന്നെങ്കിലും പിണക്കങ്ങളെല്ലാം മറന്ന് ഇപ്പോള്‍ പപ്പയും മമ്മിയും അനിയനും തനിക്കൊപ്പമുണ്ടെന്നും ഭര്‍ത്താവായ ആഞ്ജനേയന്‍ തന്റെ ബലമാണെന്നും ഇഷ്ടങ്ങള്‍ മനസിലാക്കി കൂടെ നില്‍ക്കുന്ന വ്യക്തിയാണെന്നും അനന്യ തുറന്നു പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button