CinemaGeneralIndian CinemaKollywoodNEWSWOODs

കോടതിയില്‍ ഹാജരാകാന്‍ രജനികാന്തിന് നിര്‍ദ്ദേശം

 

തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്‍റെ പുതിയ ചിത്രം കാലാ മോഷണമാണെന്ന ഹര്‍ജ്ജിയില്‍ വിശദീകരണം നല്‍കാന്‍ രജനിയോട് കോടതി നിര്‍ദ്ദേശം. കബാലിക്ക് ശേഷം രജനികാന്തും പാ. രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമാണ് കാല.സംവിധാനസഹായിയായി പ്രവര്‍ത്തിക്കുന്ന രാജശേഖരനാണ് ഇത് സംബന്ധിച്ച് കോടതിയില്‍ ഹര്‍ജ്ജി നല്‍കിയിരിക്കുന്നത്. സംവിധായകനും നിര്‍മ്മാതാവും ഹാജരാകണമെന്നാണ് ചെന്നൈ മജിസ്‌ട്രേറ്റ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍ താന്‍ പറഞ്ഞ കഥയാണിപ്പോള്‍ കാലാ എന്ന പേരില്‍ പുറത്തിറങ്ങാന്‍ പോകുന്നതെന്നാണ് ആരോപണം. രജനീകാന്തിനെ തന്നെയാണ് ചിത്രത്തില്‍ നായകനാക്കാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും അത് മാറിപ്പോകുകയായിരുന്നുവെന്നും രാജശേഖരന്‍ പറയുന്നു.

കസ്തൂരിരാജയുടെ സംവിധാനസഹായായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് രാജശേഖരന്‍. കാലയുടെ ചിത്രീകരണം ആരംഭിച്ച സമയത്തുതന്നെയാണ് കഥയും പേരും തന്‍റെയാണെന്ന ആരോപണവുമായി ഇദ്ദേഹം കോടതിയെ സമീപിച്ചത്.

shortlink

Related Articles

Post Your Comments


Back to top button