ശ്രീനിവാസന് രചനയും സംവിധാനവും നിര്‍വഹിച്ച സൂപ്പര്‍ഹിറ്റ് ചിത്രമാണ് 1989-ല്‍ പുറത്തിറങ്ങിയ ‘വടക്കുനോക്കിയന്ത്രം’. ആ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരവും ചിത്രത്തിന് ലഭിച്ചിരുന്നു. ഭാര്യയെ സംശയിക്കുന്ന തളത്തില്‍ ദിനേശനെ ശ്രീനിവാസന് വെള്ളിത്തിരയില്‍ മികവുറ്റതാക്കി.
ചിത്രത്തിലെ വളരെ രസകരമായ ഒരു രംഗമാണ് ശ്രീനിവാസന് പാര്‍വതിയോട് വാരികയിലെ നര്‍മം പങ്കുവെയ്ക്കുന്നത്. ആ സീനില്‍ പാര്‍വതി വരുന്നതിന് മുന്‍പേ തന്നെ ശ്രീനിവാസന് തന്റെ കയ്യിലെ വാരിക ഷര്‍ട്ടിനകത്തേക്ക് ഒളിപ്പിച്ചു വയ്ക്കുന്നുണ്ട്. പിന്നീട് ശ്രീനിവാസന് വാരിക താഴെ വീഴാതിരിക്കാന്‍ ഇടത് കൈമുട്ട് വയറിനോട് ചേര്‍ത്തുവച്ചാണ് പെര്‍ഫോം ചെയ്യുന്നത്. വീണ്ടും പറയുന്ന സംഭാഷണങ്ങളൊടൊപ്പം വലത്കൈ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നുണ്ട്. വളരെ ഫ്ലെക്സിബിളായാണ് വലത്കൈയുടെ ചലനം.
ഭാര്യയെ നര്‍മം പറഞ്ഞു ചിരിപ്പിക്കാന്‍ തളത്തില്‍ ദിനേശന് പരിശ്രമിക്കുമ്പോള്‍ ആ സീനില്‍ വലത്കൈ അത്രത്തോളം ആയാസപ്പെടണമെന്നുള്ളതും, ഇടത് കൈമുട്ട് വയറിന്റെ ഭാഗത്ത് വാരിക താഴെ വീഴാതിരിക്കാന്‍ ചേര്ന്നിരിക്കണമെന്നതും ഒരു സംവിധായകനിലും, നടനിലും ഉണ്ടാകേണ്ട ഉള്‍കാഴ്ചയാണ്.
ശ്രീനിവാസന് ഒരു പാഠമാണ്.
മലയാള സിനിമയിലെ പെര്‍ഫക്ഷന്റെ പാഠം.
കണ്ടുപഠിച്ചാലും തീരില്ല കടലോളമുണ്ട്….
Post Your Comments