
ആരാധകരുടെ കയ്യിൽനിന്നു തടിതപ്പാൻ ഓട്ടോയിൽ കയറി രക്ഷപ്പെട്ട സൽമാൻ ഖാൻ ഓട്ടോ ഡ്രൈവർക്ക് കൊടുത്ത കൂലി കണ്ട് ഞെട്ടിയിരിക്കുകയാണ് ഓട്ടോ ഡ്രൈവർ. സൽമാൻ ആയിരം രൂപ ആണ് കൂലിയായിട്ടു
കൊടുത്തത്. നഗരത്തിലൂടെ രാത്രിയിൽ ഓട്ടോയിൽ പോയ സൽമാനെ കണ്ട് നാട്ടുകാരും അതിശയിച്ചിരിക്കുകയാണ്. ഏതോ ചിത്രത്തിന്റെ ഷൂട്ടിങ്ങാവുമെന്നാണ് ആദ്യം കരുതിയത്. സിനിമയുടെ പ്രൊമേഷന് വേണ്ടി ഓട്ടോയിൽ കയറിയതാണ് എന്ന് ചിന്തിച്ചവരുണ്ട്. പിന്നീടാണ് മനസിലായത് ആരാധകരിൽ നിന്ന് തടിതപ്പാനാണ് ഓട്ടോയിൽ കയറിയത് എന്ന്.
മുംബൈയിലെ മെഹബൂബ് സ്റ്റുഡിയോയില്‍ നിന്നും നിർമാതാവ് രമേഷ് തൗരാനിയുടെ കൂടെ ആണ് സൽമാൻ ഓട്ടോയിൽ കയറിയത്. പുതിയ ചിത്രം ട്യൂബ്ലൈറ്റിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് മെഹബൂബ് സ്റ്റുഡിയോയില്‍ ഒരു അഭിമുഖത്തിന് എത്തിയതായിരുന്നു സല്മാന്. ആദ്യം കുറെ ദുരം കാൽനടയായി പോയെങ്കിലും ആരാധകർ ചുറ്റും കൂടിയതോടെ മുമ്പിൽ കണ്ട ഓട്ടോയിൽ ചാടി കയറുകയായിരുന്നു. രാവിലെ തിരക്കേറിയ ബാന്ദ്രയിലൂടെ ഒരു സൈക്കിള്‍ സവാരി നടത്തി സല്മാന് ആളുകളെ ഞെട്ടിച്ചിരുന്നു. ഈ-സൈക്കിളിൽ ആയിരുന്നു യാത്ര. എന്നാൽ ആരാധകര്‍ വട്ടംപിടിക്കുന്നത് തടയാന്‍ ഒപ്പം അംഗരക്ഷകരുമുണ്ടായിരുന്നു. മുമ്പും ഓട്ടോയിൽ ഡ്രൈവർ ആയിട്ടുണ്ട് സൽമാൻ. സൽമാൻ മെഹബൂബ് സ്റ്റുഡിയോയില്‍ വച്ച് പഴയ കാമുകി കത്രീനയെ കാണുകയും ആലിംഗനം സമ്മാനിക്കുകയും ചെയ്തു.
Post Your Comments