മലയാളത്തിലെ ശ്രദ്ധേയനായ നടനും തിരക്കഥാകൃത്തുമായ മുരളിഗോപി തന്‍റെ ലെഫ്റ്റ് റെറ്റ് ലെഫ്റ്റ് എന്ന സിനിമയുടെ നാലാം വാര്‍ഷികത്തില്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഏണസ്‌റ്റോ ചെഗ്വേരയുടെ പിറന്നാളിന് തിയേറ്ററിലെത്തിയ ഈ ചിത്രത്തിന് അദ്ദേഹത്തിന്റെ അവസ്ഥ തന്നെയാണ് നേരിടേണ്ടി വന്നതെന്ന് ചിത്രത്തിന്‍റെ തിരക്കഥാകൃത്തു കൂടിയായ മുരളി ഗോപി പറയുന്നു. രാഷ്ട്രീയത്തിന്റെ പേരില്‍ സിനിമയെ വേട്ടയാടിയപ്പോള്‍ സമൂഹത്തിലെ ബുദ്ധിജീവികള്‍ തിരക്കിലായിരുന്നു, എന്നാല്‍ മരണാനന്തരം ചിത്രം ഉയിര്‍ത്തെഴുന്നേറ്റുവെന്നും മുരളി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
2013 ല്‍ പുറത്തിറങ്ങിയ ലെഫ്റ്റ് റെറ്റ് ലെഫ്റ്റ് ഇടതുപക്ഷ രാഷ്ട്രീയത്തെ വിമര്‍ശിക്കുന്നുവെന്നപേരില്‍ നിരവധി തമസ്കരണം നേരിടുകയും ചിത്രത്തിന്‍റെ പ്രദര്‍ശനം തടയപ്പെടുകയും ചെയ്തിരുന്നു. ആ അവസരത്തില്‍ ശബ്ദമുയര്‍ത്താത്ത സിനിമാ ബുദ്ധിജീവികളെ പരിഹസിക്കുകയാണ് മുരളി. ലെഫ്റ്റ് റെറ്റ് ലെഫ്റ്റ് സംവിധാനം ചെയ്തത് അരുണ്‍ കുമാര്‍ അരവിന്ദാണ്. മുരളി ഗോപിക്ക് പുറമെ ലെന, ഇന്ദ്രജിത്ത്, ഹരീഷ് പേരാടി, സുധീര്‍ കരമന , ശ്രീജിത്ത് രവി, രമ്യ നമ്പീശന്‍ എന്നിങ്ങനെ ഒരു വലിയ താരനിര ചിത്രത്തില്‍ ഉണ്ടായിരുന്നു.
Post Your Comments