
സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും കുപ്രചരണം നടക്കാറുണ്ട്. അതില്‍ ഇപ്പോഴും സെലിബ്രിറ്റികള്‍ ഇരകളാകാറുമുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി നവ മാധ്യമങ്ങളിലെ ചര്‍ച്ച ദിലീപും ബിജു മേനോനും തമ്മിലുള്ള പ്രശ്നമായിരുന്നു. സംയുക്തയുമായുള്ള പിണക്കം ദിലീപ് ഭര്‍ത്താവില്‍ തീര്‍ക്കുന്നുവെന്നായിരുന്നു പ്രചരണം. എന്നാല്‍ സംഭവത്തെ കുറിച്ച് വിശദീകരണവുമായി ബിജുമേനോന് രംഗത്തെത്തിയിരിക്കുകയാണ്. ഇത് പൂര്‍ണമായും തെറ്റാണെന്ന് ബിജു മേനോന് പറയുന്നു. വര്‍ഷങ്ങളായി ദിലീപുമായി മികച്ച സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് ബിജുമേനോന്. ഇത്തരം വാര്‍ത്തകള്‍ ഇരുവരെയും വേദനിപ്പിക്കാനായി മനപ്പൂര്‍വ്വം ആരോ പടച്ചുവിടുന്നതാണെന്നു ബിജു മേനോന് പറയുന്നു.
ദിലീപ് എന്നെയോ ഞാന്‍ ദിലീപിനേയോ ഒതുക്കാന്‍ ശ്രമിച്ചിട്ടില്ല. അതിന്റെ കാര്യവുമില്ല. ഒരു പണിയുമില്ലാത്ത ആരൊക്കയോ ചേര്‍ന്നു പടച്ചുവിട്ട വാര്‍ത്തകളാണ് അതെല്ലാം. വെറേ എന്തൊക്കെയോ വ്യക്തിപരമായ ലക്ഷ്യങ്ങളോടെയായിരിക്കും അവര്‍ ആ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്. ഞാനും കാണാറുണ്ട് അത്തരം വാര്‍ത്തകള്‍. ദിലീപും കണ്ടിട്ടുണ്ടാകും. ഞാനും ദിലീപും ഇത്തരം കാര്യങ്ങള്‍ സംസാരിക്കാറില്ല.
ദിലീപിന് മനസിലാക്കാന്‍ സാധിക്കും ഇതുപോലുള്ള ന്യൂസ് പടച്ചുവിടുന്നതിനു പിന്നിലുള്ള കാരണങ്ങളെന്നും ബിജു മേനോന് പറയുന്നു.
Post Your Comments