സിനിമാ മേഖലയിലെ കാസ്റ്റിംഗ് പ്രശ്നങ്ങളെക്കുറിച്ച് പല നടിമാരും വെളിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഇടയ്ക്കാണ് സിനിമയിലെ മിന്നും താരമായിരുന്ന ചാര്‍മിള തന്റെ തിരിച്ച വരവില്‍ മലയാള സിനിമാ മേഖലയില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. നാല്പത്തി രണ്ടാം വയസ്സിലും അഭിനയിക്കാന്‍ കൂടെ കിടക്കാന്‍ ആവശ്യപ്പെട്ട അനുഭവം മലയാള സിനിമയില്‍ മാത്രമാണെന്ന് ചാര്‍മിള പറഞ്ഞത് കേരളീയര്‍ക്ക് നാണക്കേടാണ്. എന്നാല്‍ സിനിമയില്‍ മാത്രമല്ല, എല്ലാ മേഖലയിലും അത്തരം സംഭവങ്ങള്‍ ഉണ്ടാകാറുണ്ട് എന്ന് ഗായികയും സാമൂഹിക പ്രവര്‍ത്തകയുമായ രശ്മി സതീഷ്. പലരും ഇമേജിന്റെയും അവസരങ്ങളുടെയും കാര്യം ഓര്‍ത്ത് മിണ്ടാണ്ടിരിക്കുന്നത് ആണെന്ന് ഗായിക രശ്മി വെളിപ്പെടുത്തുന്നു.
പാട്ട് പാടാന്‍ അവസരം നല്കണമെങ്കില് കൂടെ കിടക്കണം എന്ന് പറയുന്ന സംഗീത സംവിധായകരുണ്ട്. അത്തരമൊരു സന്ദര്‍ഭത്തില്‍ സംഗീത സംവിധായകന്റെ കരണത്തടിച്ച സംഭവമുണ്ടായിട്ടുണ്ടെന്നും രശ്മി പറയുന്നു. ടാക്ക് ടൈം വിത്ത് മാത്തുക്കുട്ടി എന്ന അഭിമുഖത്തില്‍ സംസാരിക്കവെയാണ് സംഗീത രംഗത്തെ വര്‍ണ വിവേചനത്തെകുറിച്ചും കാസ്റ്റിങ് കൗച്ചിനെ കുറിച്ചും രശ്മി വെളിപ്പെടുത്തിയത്.
ഏതെങ്കിലും വിഷയത്തില്‍ പ്രതികരിച്ചാല്‍ അത്തരം പെണ്‍കുട്ടികള്‍ ഇത്തരം കാര്യങ്ങളില്‍ താത്പര്യമുള്ളവരാണ് എന്ന് ഒരു വിഭാഗം ആള്ക്കാര് തെറ്റിദ്ധരിച്ചു വച്ചിട്ടുണ്ട്. താരതമ്യേനെ അത്തരം പെണ്‍കുട്ടികള്‍ക്കാണ് കൂടുതല്‍ ദുരനുഭവങ്ങള്‍ ഉണ്ടാകുന്നതെന്നും പറയുന്ന രശ്മി സംഗീത മേഖലയിലെ പല സുഹൃത്തുക്കള്‍ക്കും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടെന്നും വെളിപ്പെടുത്തി. പാടിയ പാട്ടിനു പ്രതിഫലം നല്‍കാത്ത സംഭവങ്ങളുമുണ്ട്. സാമൂഹ്യ പ്രവര്‍ത്തകയായതുകൊണ്ടും വിപ്ലവ ഗാനങ്ങള്‍ പാടുന്നത് കൊണ്ടും പ്രതിഫലമില്ലാതെ പാടിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. പലരും ഇതെല്ലാം പറയാന്‍ മടിക്കുന്നത് നമ്മള് തന്നെ മോശക്കാരാകുമോ എന്ന ഭയത്താലാണ്. സംഗീത രംഗത്തെ അവാര്‍ഡുകളെയും രശ്മി വിമര്‍ശിച്ചു. പലപ്പോഴും ശബ്ദത്തിന് പകരം സൌന്ദര്യം അടിസ്ഥാനമാക്കിയാണ് പുരസ്കാരം നല്‍കപ്പെടുന്നതെന്നും രശ്മി പറഞ്ഞു.
Post Your Comments