എണ്‍പതുകളുടെ കാലത്ത് ദക്ഷിണേന്ത്യന്‍ സിനിമകളിലെ മിന്നും താരങ്ങളായിരുന്ന നടീനടന്മാര്‍ പങ്കെടുക്കുന്ന സംഗമം ഇത്തവണ ചൈനയിലാണ് കൈകോര്‍ക്കുന്നത്. ചിരഞ്ജീവി, ലിസി, ഖുശ്ബു തുടങ്ങിയവര്‍ ചൈനയില്‍ എത്തിക്കഴിഞ്ഞു. എന്നാല്‍ മോഹന്‍ലാല്‍ രജനീകാന്ത് അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കില്ല എന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ ചിത്രീകരണ തിരക്കിലാണ് ഇവര്‍ ഇരുവരും. 2009ലാണ് ഇവർ ആദ്യമായി ഇങ്ങനെയൊരു സംഗമത്തിന് തുടക്കം കുറിക്കുന്നത്. 32-ഓളം പേരാണ് ക്ലബിലുള്ളത്.
Post Your Comments