മലയാള സിനിമയില്‍ മിന്നി നിന്ന താരമാണ് സുകുമാരന്‍. സുകുമാരന്റെയും മല്ലിക സുകുമാരന്റെയും മക്കള്‍ ഇന്ന് മലയാള സിനിമാ മേഖലയിലെ ശ്രദ്ധെയ താരങ്ങളായി മാറികഴിഞ്ഞു. രഞ്ജിത്തിന്റെ നന്ദനം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ പൃഥ്വിരാജ് നടന്, നിര്‍മാതാവ്, സംവിധായകന്, ഗായകന് എന്നിങ്ങനെ പല മേഖലയിലും കഴിവ് തെളിയിച്ചിരിക്കുകയാണ്.
മലയാള സിനിമയ്ക്ക് പുറമെ അന്യഭാഷ ചിത്രങ്ങളിലും ബോളിവുഡിലും ചുവടുവെച്ച പൃഥിയുടെ ജീവിതത്തിലെ ഏറ്റവും വലിയ വേദനയെയും നഷ്ടത്തെയും കുറിച്ച് പറയുന്നു. ഓരോ വ്യക്തികള്‍ക്കും തങ്ങളെ സ്വാധീനിക്കുന്ന ഒരു വ്യക്തിയുണ്ടാകും. ജീവിതത്തില്‍ സ്വാധീനിച്ച വ്യക്തി അച്ഛന് സുകുമാരനാണെന്ന് പൃഥി പറയുന്നു. താന്‍ ഇന്ന് ഈ നിലയില്‍ എത്തിയതിന് കാരണം തന്റെ അച്ഛനാണ്. എന്നാല്‍ തന്റെ ഈ വളര്‍ച്ച കാണാന്‍ അച്ഛന് സാധിച്ചില്ല. അതാണ് തന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടമെന്നും ജീവിതത്തിലെ ഏറ്റവും വലിയ വേദനയുമെന്നാണ് പൃഥ്വിരാജ് പറയുന്നു.
Post Your Comments