
സ്വാതന്ത്ര്യത്തിന്‍റെ തുറന്ന ഇടം എന്ന് വിശേഷിപ്പിച്ചിരുന്ന സോഷ്യല്‍ മീഡിയ ഇപ്പോള്‍ സൈബര്‍ സദാചാരവാദികളുടെ ഇടമായി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ കൂടുതലായി ഉപയോഗിക്കുന്ന നടിമാരാണ് ഈ സൈബര്‍ സദാചാര ആങ്ങളമാരുടെ ഇപ്പോഴത്തെ ഇരകള്‍. നടിമാരുടെ വസ്ത്രം ശരിയാക്കിയിട്ടെ അടങ്ങു എന്ന പിടിവാശിയിലാണ് ഇവര്‍. ഹോളിവുഡില്‍ പോലും സാന്നിധ്യം അറിയിച്ച ദീപിക പദുകണിനെയും ദംഗല്‍ നായികയെയും സദാചാരം പഠിപ്പിച്ച ഇവരുടെ പുതിയ ഇര തെന്നിന്ത്യന്‍ താര സുന്ദരി അമലാ പോളാണ്. അമലപോള്‍ ഫേസ്ബുക്കിലിട്ട പുതിയ ഫോട്ടോയാണ് ഇവര്‍ക്ക് പിടിക്കാത്തത്.
വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയെന്നും ശരീരഭാഗങ്ങള്‍ കാണമെന്നും പറഞ്ഞ് ഒരു കൂട്ടം പേര്‍ രംഗത്തെത്തിയിട്ടുണ്ട്. മാന്യമായ വേഷം ധരിക്കണമെന്നും പറഞ്ഞു തുടങ്ങുന്ന കമന്റുകളില്‍ പലതും അതിരുകടക്കുന്നുണ്ട്. ഇപ്പോള്‍ ധരിച്ചിരിക്കുന്നത് കൂടി ഒഴിവാക്കിക്കൂടെയെന്നുപോലും സദാചാരബോധം ചോദിക്കുന്നു. അശ്ലീല കമന്റുകളും ഒട്ടും കുറവല്ല. എന്തായാലും അമലാപോള്‍ ഇതൊന്നും മുഖവിലയ്‌ക്കെടുത്തിട്ടില്ല.
Post Your Comments