
രണ്ടാമൂഴത്തിനു മുന്നോടിയായി പരസ്യചിത്ര സംവിധായകന് വിഎ ശ്രീകുമാര്‍ മേനോന് ഒരുക്കുന്ന ‘ഒടിയന്’ നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. മോഹന്‍ലാലിന്റെ ഏറ്റവും വലിയ പ്രോജക്റ്റ് ഒരുങ്ങുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നതോടെ ഓരോ ലാല്‍ ആരാധകരും ആവേശത്തിലായിരുന്നു. പിന്നാലെയാണ് എം.ടി യുടെ രണ്ടാമൂഴത്തിന്റെ പ്രഖ്യാപനമെത്തിയത്. ഒടിയന്റെ ചര്‍ച്ച മറന്നു പിന്നീടു രണ്ടാമൂഴത്തിലേക്കായി പ്രേക്ഷകരുടെ ശ്രദ്ധ. എന്നാല്‍ ഒടിയന് ഉടനെ ഉണ്ടാകുമെന്ന വാര്‍ത്ത ഓരോ സിനിമാ പ്രേമികള്‍ക്കും ഇരട്ടി സന്തോഷം നല്‍കുകയാണ്. മാജിക്കൽ റിയലിസം എന്ന ആശയത്തിലാണ് ഒടിയൻ സിനിമയുടെ കഥ വികസിക്കുന്നത് . മഞ്ജു വാര്യര്‍ നായികയാകുന്ന ചിത്രത്തില്‍ പ്രകാശ് രാജും ഒരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
Post Your Comments