1991ൽ ലോഹിതദാസിന്റെ രചനയിൽ സിബി മലയിൽ സംവിധാനം ചെയ്തു പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഭരതം. മോഹന്‍ലാലിനു ദേശീയ പുരസ്കാരത്തിന് അര്‍ഹമാക്കിയ ഈ ചിത്രത്തിലെ ലാലിന്റെ അഭിനയ മികവ് കണ്ടു കരഞ്ഞുപോയെന്നു സംവിധായകന് സിബി മലയില്‍ പറയുന്നു.
ഒരു നടനെ സംബന്ധിച്ച് മനോധര്‍മ്മമനുസരിച്ചുള്ള അഭിനയത്തിന് സിനിമയില്‍ പ്രാധാന്യമുണ്ട്. ചില ഭാഗങ്ങളില്‍ സൂക്ഷ്മമായ അഭിനയമാണ് വേണ്ടത്. അത്തരമൊരു രംഗമാണ് ഭരതത്തില്‍ ആക്സിഡന്റില്‍ മരിച്ചുപോയത് സ്വന്തം ജ്യേഷ്ഠന്തന്നെയാണോ എന്ന് സ്ഥിരീകരിക്കാന്വേണ്ടി പോലീസ് സ്റ്റേഷനില്‍ ഒരു ഓഫീസറുടെ (മുരളി) മുന്നില്‍ ലാല്‍ ഇരിക്കുന്ന ഭാഗം. ആ സമയത്ത് മറ്റൊരു പോലീസുകാരന് ജ്യേഷ്ഠന് മരണസമയത്ത് ഇട്ടിരുന്ന വസ്ത്രങ്ങളും മറ്റും എടുത്തുകൊണ്ടുവരാന്‍ പോകുന്നു. അയാള്‍ക്കു പിറകെ ക്യാമറ പോകുന്നില്ല. പകരം നായകന് ലാലിന്റെ ക്ലോസപ്പ് ഷോട്ടാണ് സംവിധായകന് അവിടെ കാണിക്കുന്നത്. ആ പോലീസുകാരന് തിരിച്ചുവരുമ്പോള്‍ താന്‍ ഭയപ്പെട്ടതുപോലെ സംഭവിക്കരുതെന്ന ആഗ്രഹത്തോടോപ്പവും അത് സ്വന്തം ചേട്ടന്റേതുതന്നെയായിരിക്കുമോ എന്ന ഭയത്തോടും ഒരേ സമയം ഇരിക്കുന്ന ലാല്‍. സമീപത്ത് വേദന തുറന്നു കാണിക്കാതെ ഉര്‍വശിയും.
വളരെ സൂക്ഷ്മമായ ഭാവവ്യത്യാസം കൊണ്ട് ലാല്‍ ഈ രംഗത്തെ മാനോഹരമാക്കി. ലാലിന്റെ ഈ അഭിനയ മികവ്കണ്ടു കണ്ണ് നിറഞ്ഞു പോയെന്നു സംവിധായകന് വെളിപ്പെടുത്തുന്നു.
പ്രണവം ആർട്സ്ന്റെ ബാനറിൽ മോഹൻലാലാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. മോഹൻലാൽ, നെടുമുടി വേണു, ഉർവ്വശി, ലക്ഷ്മി, മുരളി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രവീന്ദ്രൻ മാസ്റ്റർ സംഗീതസംവിധാനം. 1991-ൽ മൂന്നു ദേശീയ ചലച്ചിത്രപുരസ്കാരങ്ങളും അഞ്ചു സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങളും ഈ ചലച്ചിത്രം കരസ്ഥമാക്കി.
Post Your Comments