ധോനി എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സുശാന്ത് സിങ് രജ്പുത് നായകനായ ‘റാബ്ത’യെന്ന ചലച്ചിത്രം ഹിറ്റ് ഫിലിം മേക്കര്‍ രാജമൗലി സംവിധാനം ചെയ്ത മഗധീരയുടെ തനി പകര്‍പ്പാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. മഗധീരയുടെ നിര്‍മ്മാതവായ അല്ലു അരവിന്ദായിരുന്നു ആരോപണവുമായി രംഗത്തെത്തിയത്. റാബ്തയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് അല്ലു അരവിന്ദ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ റാബ്തയുടെ സംവിധായകന്റെ ആവശ്യപ്രകാരം അല്ലു അരവിന്ദ് സിനിമ കാണുകയും തന്റെ സിനിമയായ മഗധീരയുമായി ചിത്രത്തിന് സാമ്യമില്ലെണ്ണ് വ്യക്തമാക്കുകയും ചെയ്തു. റാബ്തയ്ക്ക് എതിരെയുള്ള തന്റെ പരാതി പിന്‍വലിക്കാനും അല്ലു അരവിന്ദ് തീരുമാനമെടുത്തു.
Post Your Comments