CinemaGeneralIndian CinemaMollywoodNEWSUncategorized

നമ്മുടെ പാട്ടുകള്‍ നിങ്ങള്‍ക്കായി തരുവാണുകേട്ടോ… വിശ്വവിഖ്യാതരായ പയ്യന്മാര്‍ ഓഡിയോ റിലീസ്

നമ്മളെന്താടാ ഇങ്ങനെ…? എന്ന ചോദ്യവുമായി ചിരിയുടെ പൂരം തിയേറ്ററുകളില്‍ നിറയ്ക്കുവാന്‍ ഒരുങ്ങുകയാണ് വിശ്വവിഖ്യാതരായ പയ്യന്മാര്‍.

” ഇതു നമ്മുടെ കഥ ” എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പ്രശസ്ത സംവിധായകൻ രാജേഷ് കണ്ണങ്കര രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് “വിശ്വവിഖ്യാതരായ പയ്യന്മാർ”.

ഒരു ചിത്രത്തിന്‍റെ വിജയത്തില്‍ അതിലെ ഗാനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ആസ്വാദകര്‍ക്കേറ്റുമുളാന്‍, വിശ്വവിഖ്യാതമാക്കുവാന്‍ ചിത്രങ്ങളിലെ ഗാനങ്ങള്‍ എത്തുകയായി. സിനിമാ പ്രേമികള്‍ക്കായി ചിത്രത്തിന്‍റെ ഗാനങ്ങള്‍ റിലീസ് ചെയ്യുന്ന ചടങ്ങിലേക്ക് കുടുംബ സമേതം ക്ഷണിക്കുകയാണ് ചിത്രത്തിന്‍റെ അണിയറക്കാര്‍. ചിത്രത്തിന്‍റെ ഓഡിയോ റിലീസ് ജൂണ്‍ 11 ഞായറാഴ്ച കൊച്ചി ഹോട്ടല്‍ BTH സരോവരത്തില്‍ നടക്കുകയാണ്. വൈകുന്നേരം 5 മുതല്‍ 8 വരെ വിവിധ പരിപാടികളാല്‍ സമ്പുഷ്ടമായ ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുക്കുന്നു.

ദീപക്, അജുവർഗ്ഗീസ്, ഭഗത് മാനുവൽ, മനോജ് കെ.ജയൻ, കണാരൻ ഹരീഷ്, സുധി കോപ്പ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആകുന്ന ചിത്രത്തിൽ പുതുമുഖം ലിമയാണ് നായിക.

വി ദിലീപിന്റെ കഥയെ അടിസ്ഥാനമാക്കി സംവിധായകന്‍ രാജേഷ് തന്നെയാണു ചിത്രത്തിനു തിരക്കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്നത്. കീർത്തന പ്രൊഡക്ഷന്റെ ബാനറിൽ റെജിമോൻ കപ്പപറമ്പിലാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. കൊച്ചി വാഗമൺ, വയലാർ, പൊള്ളാച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തീകരിച്ച ചിത്രം ഉടന്‍ തിയെറ്ററുകളില്‍ എത്തും.

shortlink

Related Articles

Post Your Comments


Back to top button