
ബാഹുബലിയുടെ ചിത്രീകരണത്തിനിടെ ചിട്ടയായ ആഹാരക്രമീകരണം പാലിച്ചാണ് പ്രഭാസ് ചിത്രവുമായി സഹകരിച്ചത്. മാസത്തില്‍ ഒരു ദിവസം മാത്രം പ്രഭാസിനു എത്ര ഭക്ഷണം വേണമെങ്കിലും കഴിക്കാനുള്ള അനുമതി രാജമൗലി നല്‍കിയിരുന്നു .ആ ദിവസങ്ങളില്‍ പ്രഭാസ് അകത്താക്കിയിരുന്നത് വിവിധതരത്തിലുള്ള പതിനഞ്ചോളം ബിരിയാണിയാണ്. മുട്ട ബിരിയാണി, ചിക്കന്‍ ബിരിയാണി, മീന്‍ ബിരിയാണി, മട്ടന്‍ ബിരിയാണി അങ്ങനെ വിവിധതരത്തിലുള്ള ബിരിയാണികള്‍ കഴിച്ചാണ് ആഹാര ക്രമീകരണത്തിനു ശേഷമുള്ള മാസത്തിലെ ഒരേയൊരു ദിവസം പ്രഭാസ് ആഘോഷമാക്കിയത്.
Post Your Comments