ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍ ബോളിവുഡ് ചിത്രത്തില്‍ അരങ്ങേറുന്നു. നേരത്തെ ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തു വന്നങ്കിലും ഒദ്യോഗിക സ്ഥിരീകരണം എത്തിയത് ഇപ്പോഴാണ്. ബോളിവുഡിലെ ഹിറ്റ് മേക്കര്‍ കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് ജാന്‍വി അരങ്ങേറുന്നത്.
ശശാങ്ക് കെയ്താനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മറാത്തി ചിത്രം സൈരാത് എന്ന സിനിമയുടെ റീമേക്കിലൂടെയാണ് താരപുത്രി അരങ്ങേറുന്നത്. ദളിത് യുവാവും ബ്രാഹ്മണ പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയ കഥയാണ് ചിത്രം പറയുന്നത്.
Post Your Comments