പ്രശസ്ത സംവിധായിക മേഘ്ന ഗുല്‍സാര്‍ കാശ്മീര്‍ പ്രശ്നങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ബോളിവുഡ് സൂപ്പര്‍ താരം ആലിയ ഭട്ട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ആദ്യം വേണ്ടെന്ന വച്ച കഥാപാത്രത്തെ ആലിയ പിന്നീട് സ്വീകരിക്കുകയായിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കാശ്മീര്‍ പ്രശ്നവുമായി ബന്ധപ്പെട്ട സിനിമയില്‍ അഭിനയിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് ആദ്യം പറഞ്ഞ ആലിയ അച്ഛന്റെ ഉപദേശ പ്രകാരം ഈ വേഷം ഏറ്റെടുക്കുകയാണെന്നാണ് ബിടൌന് ചര്‍ച്ച. കൊമേഴ്സ്യല്‍ മസാല ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനൊപ്പം സമകാലീന പ്രശ്നങ്ങളെ തുറന്നു കാണിക്കുന്ന സിനിമയില്‍ അഭിനയിക്കുന്നത് നടി എന്ന നിലയില്‍ ഏറെ ഗുണം ചെയ്യുമെന്ന പിതാവ് മഹേഷ് ഭട്ടിന്റെ ഉപദേശമാണ് ആലിയെ മാറ്റി ചിന്തിപ്പിച്ചത്.
ബോളീവുഡില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടതും നിരൂപക പ്രശംസ ലഭിച്ചതുമായ തല്‍വാറിന്റെ സംവിധായികയാണ് മേഘ്ന ഗുല്‍സാര്‍ മേഘനയുടെ ചിത്രത്തില്‍ അഭിനയിക്കുന്നത് ആലിയാ ഭട്ടിന്റെ കരയിറിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തലുകള്‍. അതേസമയം, ഇത്തരം വേഷം ചെയ്താല്‍ തന്നെ രാജ്യദ്രോഹിയാക്കുമെന്ന പേടി ആലിയയ്ക്കുണ്ടെന്നുമാണ് ഇതുമായ ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്കുന്ന സൂചന.
സ്റ്റുഡന്റ് ഒഫ് ദ ഇയര്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ ആലിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഹൈവേ, ഉഡ്താ പഞ്ചാബ് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് ആലിയയ്ക്ക് ഏറെ അഭിനന്ദനം ലഭിച്ചിരുന്നു.
Post Your Comments