ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു ചരിത്രവുമായി പ്രഭുദേവ എത്തുന്നു. ഇന്ത്യയിലെ ആദ്യ 8 കെ സിനിമയുമായാണ് പ്രഭുദേവ ബോളിവുഡില്‍ എത്തുന്നത്. കൊലൈയുതിർക്കാലം എന്ന ക്രൈം ചിത്രത്തിന്റെ ഹിന്ദി പതിപ്പായ ഖാമോഷിയാണ് 8 കെ ക്യാമറയില്‍ ചിത്രീകരിക്കുന്നത്. പ്രഭുദേവയാണ് ഇക്കാര്യം തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്.
ചിത്രത്തില്‍ തമന്നയാണ് നായിക. ദേവി എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പ്രഭുദേവയും തമന്നയും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ലണ്ടനിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ തമന്ന ഊമയും ബധിരയുമായ പെൺകുട്ടിയായാണ് അഭിനയിക്കുന്നത്. ഭൂമിക ചൗളയും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നു.
Post Your Comments