ലിജോജോസ് പെല്ലിശേരിയുടെ ചിത്രമായ ‘അങ്കമാലി ഡയറീസി’ലെ സ്ത്രീ കഥാപാത്രങ്ങളെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തില്‍ വനിതാ പോലീസായി എത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ച നടി ശ്രുതി വിവാഹിതയായി.നല്ലൊരു ഡാന്‍സര്‍ എന്ന രീതിയിലും ശ്രുതി ശ്രദ്ധേയയാണ്.മുന്‍കാല സ്കൂള്‍ കലോത്സവ വേദികളിലെ മിന്നും താരമായിരുന്നു ശ്രുതി. ചിത്രത്തില്‍ ആനി എന്ന വനിത പോലീസിനെ അവതരിപ്പിച്ച ശ്രുതി ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക മനം കവര്‍ന്നു. ദീപക് ആണ് ശ്രുതിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ദീപകും സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുകയാണ്. കഴിഞ്ഞ ജൂണ്‍ ഒന്നാം തീയതി പാലക്കാട് വച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ ചടങ്ങങ്ങില്‍ സംവിധായകന് ലിജോജോസ് പെല്ലിശേരി പങ്കെടുത്തു.
Post Your Comments