CinemaGeneralKollywoodNEWS

അല്ലു അര്‍ജുന്‍ ചിത്രത്തില്‍ കെ എസ് ചിത്ര ആലപിച്ച തെലുങ്ക് ഗാനം വിവാദത്തില്‍

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജുന്‍ നായകനാവുന്ന ചിത്രാമാണ് ദുവ്വാഡ ജഗന്നാഥം. ഹരീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിനെതിരെ പ്രതിഷേധവുമായി ബ്രാഹ്മണ സമുദായം രംഗത്ത്. ചിത്രത്തിലെ ഒരു ഗാനം പുറത്തിറങ്ങിയതാണ്‌ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കുന്നത്‌.

ഗുഡിലോ ബഡിലോ മഡിലോ വൊടിലോ.. എന്ന് തുടങ്ങുന്ന ഗാനം ബ്രാഹ്മണ സമുദായത്തിനെ മോശമായി ചിത്രീകരിക്കുന്നുവെന്നും വിശ്വാസങ്ങളെ മുറിപ്പെടുത്തുന്നുവെന്നുമാണ് ആരോപണം. ശ്രീ ദേവി പ്രസാദ് സംഗീതം നല്‍കിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് കെഎസ് ചിത്രയും എംഎല്‍ആര്‍ കാര്‍ത്തികേയനും ചേര്‍ന്നാണ്.

ബ്രാഹ്മണ സമുദായത്തെ വളരെ മോശമായിട്ടാണ് ചിത്രീകരിക്കുന്നതെന്നും ഈ ഗാനം ഹൈന്ദവ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും ഓള്‍ ഇന്ത്യ ബ്രാഹ്മിണ്‍ ഫെഡറേഷന്‍ പ്രസിഡന്റ് ശ്രീനിവാസ്തവ റാവു പറഞ്ഞു.

എന്നാല്‍ ആരെയും അപമാനിച്ചിട്ടില്ലെന്നും ആരുടെയും വിശ്വാസങ്ങളെ മുറിവേല്‍പ്പിച്ചിട്ടില്ലെന്നും സംവിധായകന്‍ ഹരീഷ് ശങ്കര്‍ വ്യക്തമാക്കി.ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് ദുവ്വാഡ ജഗന്നാഥം നിര്‍മിക്കുന്നത്. മോഹന്‍ ജൊദാരോ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ പൂജ ഹെഡ്ജ് ആണ് നായിക.

shortlink

Related Articles

Post Your Comments


Back to top button