
സാഹസികത പ്രമേയമായി വരുന്ന ചിത്രവുമായി എത്തുകയാണ് സംവിധായകന് ശ്രീനാഥ് രാജേന്ദ്രന്. ഹിമാലയന്‍ റാലിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പൃഥ്വിരാജും ഇന്ദ്രജിത്തുമാണ് നായകന്മാരാകുന്നത്. സഹോദരങ്ങളായ ആര്യനും സിദ്ധാര്ത്ഥുമായാണ് ഇന്ദ്രജിത്തും പൃഥ്വിരാജും ചിത്രത്തില്‍ വേഷമിടുന്നത്.
സെക്കന്‍ഡ് ഷോ, കൂതറ എന്നീ ചിത്രങ്ങളിലൂടെ ആരാധകരെ കൈയ്യിലെടുത്ത സംവിധായകനാണ് ശ്രീനാഥ് രാജേന്ദ്രന്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല. മുഴവന്‍ ചിത്രീകരണവും ഹിമാലയത്തില്‍ തന്നെയാകുമെന്നാണ് സൂചന.
മുരളി ഗോപി തിരക്കഥ രചിച്ച് ജി എന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത ടിയാന് വേണ്ടിയാണ് താരസഹോദരങ്ങളായ ഇന്ദ്രജിത്തും പൃഥ്വിരാജും അവസാനമായി ഒരുമിച്ചത്. ചിത്രത്തിലൂടെ ഇന്ദ്രജിത്തിന്റെ ഇളയ മകള്‍ നക്ഷത്രയും സിനിമയിലേക്ക് തുടക്കം കുറിക്കുകയാണ്.
Post Your Comments