
സ്ഥിരം പട്ടാളക്കഥയില് നിന്ന് പുതുമയുള്ള മറ്റൊരു വിഷയം അവതരിപ്പിക്കാന്‍ മേജര്‍ രവി. ഇത്തവണ മേജറിന്റെ നായകനാകുന്നത് മോഹന്‍ലാല്‍ അല്ല. യുവ സൂപ്പര്‍താരം നിവിന്‍ പോളിയാണ് മേജര്‍ രവി ചിത്രത്തില്‍ നായകനായി എത്തുക. ക്യാമറമാന് ജോമോന് ടി ജോണ്‍ ആദ്യമായി നിര്‍മ്മാണ രംഗത്തേക്ക് കടക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മേജര്‍ രവി കുടുംബ പശ്ചാത്തലത്തിലാണ് ചിത്രമൊരുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്റെ കാസ്റ്റിങ്ങും മറ്റു പ്രാരംഭ ജോലികളും പുരോഗമിക്കുന്നു.
Post Your Comments