ഹാദിയ കേസുമായി ബന്ധപ്പെട്ട് മുസ്ലീം ഐക്യവേദി നടത്തിയ സമരത്തെ വിമര്‍ശിച്ചു സംവിധായകന് ആഷിക് അബു. ഫേസ്ബുക്ക് പേജിലൂടെയാണ് ആഷിക് തന്റെ നിലപാട് വ്യക്തമാക്കിയത്. ഏകദൈവം എന്ന വിശ്വാസപ്രമാണത്തിൽ ഐക്യപ്പെട്ടവരുടെ പേരാണ് മുസ്ലിങ്ങൾ. അവരെ വീണ്ടും ഐക്യപ്പെടുത്താൻ പടച്ചവനേക്കാൾ വലിയവർ വരേണ്ടിവരുമെന്ന് ആഷിക് അബു പരിഹസിക്കുന്നു.
ആഷിക് അബുവിന്റെി ഫേസ്ബുക്ക് പോസ്റ്റ്
ലോകത്തു സമാധാനം പുലരണമെങ്കിൽ നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് ശരിയായ വിദ്യാഭ്യാസം കൊടുത്താൽ മതിയെന്ന് പറഞ്ഞത് മഹാത്മാ ഗാന്ധി. വെളിച്ചം കടക്കാത്ത തലച്ചോറുകൾ മാനവരാശിയേയും പ്രകൃതിയേയും നശിപ്പിക്കുമെന്ന് സാരം. നമ്മുടെ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളം ജീവിതനിലാവാരത്തിലും ബുദ്ധിവികാസത്തിലും ഏറെ മുന്നിലായത് നമ്മുടെ പൂർവികർ ശരിയായ വിദ്യാഭ്യാസത്തിന്റെ മൂല്യവും ശക്തിയും തിരിച്ചറിഞ്ഞതുകൊണ്ടാണ്. പല തരത്തിൽ പ്രകോപനങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടും നമ്മൾ വർഗീയ കലാപങ്ങൾക്ക് ഇടം കൊടുക്കാൻ താല്പര്യമില്ലാത്ത, സമാധാനം ആഗ്രഹിക്കുന്ന, കലയെ സ്നേഹിക്കുന്ന സഹൃദയരാണ്. പറഞ്ഞുവരുന്നത് വലിയ വിഭാഗം മലയാളികളെ പറ്റിയാണ്. അവരെല്ലാം കാണുന്നുണ്ട്, പുതിയ തലമുറ ബോധമുള്ളവരാണ്. അതുകൊണ്ടുമാത്രമാണ് കേരളത്തിൽ ജീവിതാന്തരീക്ഷം ഇത്രയെങ്കിലും സമാധാനപൂര്ണമായത്. ഏകദൈവം എന്ന വിശ്വാസപ്രമാണത്തിൽ ഐക്യപ്പെട്ടവരുടെ പേരാണ് മുസ്ലിങ്ങൾ. അവരെ വീണ്ടും ഐക്യപ്പെടുത്താൻ പടച്ചവനേക്കാൾ വലിയവർ വരേണ്ടിവരും !!
Post Your Comments