BollywoodCinemaGeneralNEWS

ഷാരൂഖ്‌ മാത്രം വെളുക്കുന്ന സൗന്ദര്യവർധക ക്രീമോ? താരത്തിനെതിരെ പരാതിയുമായി യുവാവ്

വിപണിയില്‍ എത്തുന്ന വസ്തുകളുടെ വില്‍പ്പനയ്ക്ക് പരസ്യം ആവശ്യമാണ്. പ്രോഡക്റ്റിന്‍റെ മികച്ച വിപണി വിജയത്തിനായി സമൂഹത്തിലെ പ്രമുഖ വ്യക്തികളെ ഉത്പന്നത്തിന്റെ പരസ്യത്തില്‍ ഉപയോഗിക്കുക എന്നതിനായി ഓരോ കമ്പനിയും മത്സരിക്കുകയാണ്. അങ്ങനെ ഒരു സൗന്ദര്യവർധക ക്രീമിന്‍റെ പരസ്യത്തില്‍ അഭിനയിച്ച ബോളിവുഡ് നടന്‍ ഷാരൂഖാന് പണി കിട്ടിയിരിക്കുകയാണ്.

സൗന്ദര്യവർധക ക്രീം ഉപയോഗിച്ചിട്ടും പരസ്യത്തിൽ പറയുന്നത് പോലെയുള്ള സൗന്ദര്യം ഉണ്ടാകുന്നില്ലെന്ന് ആരോപിച്ച് നിഖിൽ ജയിന്‍ നല്‍കിയ പരാതി പരിഗണിച്ച കോടതി പരസ്യത്തിൽ അഭിനയിച്ച ഷാരൂഖ് ഖാൻ, കമ്പനി അധികൃതർ എന്നിവർക്ക് നോട്ടീസയച്ചു. നിഖിൽ ജയിന്റെ പരാതിയിൽ ഡൽഹി ജില്ലാ ഉപഭോകൃത തർക്ക പരിഹാര കോടതിയാണ് സമൻസയച്ചത്.

ഇമാനി കമ്പനിയുടെ ഫെയർ ആൻഡ് ഹാൻഡ്‌സം ക്രീമിനെതിരെയാണ് നിഖില്‍ പരാതിയുമായി എത്തിയത്. ഫെയർനെസ് ക്രീം ഉപയോഗിച്ചിട്ടും പരസ്യത്തിൽ അവകാശപ്പെടുന്നത് പോലെയുള്ള യഥാർത്ഥ ഫലം കിട്ടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാവ് കോടതിയെ സമീപിച്ചത്. തുടർന്നായിരുന്നു കോടതി സമൻസയച്ചത്. ജൂലൈ 27 നകം പരാതിയിൽ മറുപടി സമർപ്പിക്കാൻ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button