BollywoodGeneralNEWS

മക്കള്‍ കയ്യൊഴിഞ്ഞു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍കാല നടി

ബോളിവുഡിലെ മുന്‍കാല നടി ഗീത കപൂര്‍ ദുരിതത്തിന്റെ വഴിയില്‍. മക്കള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ആരോരുമില്ലാത്ത അവസ്ഥയിലാണ് ഗീത. ഒരു മാസം മുമ്പ് രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് ഗീതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗം ഭേദമായശേഷം ആശുപത്രിയില്‍ നിന്ന് കൂട്ടിക്കൊണ്ടു പോകാന്‍ ആരും എത്തിയില്ല. ഒരു മകന്‍ നേരെത്തെ കൂടെയുണ്ടായിരുന്നു. ഡിസ്ചാര്‍ജ് ചെയ്യുന്ന ദിവസം ബിൽ അടയ്ക്കാനുള്ള പണം എടിഎം ല്‍ നിന്ന് എടുത്തിട്ട് വരാമെന്ന് പറഞ്ഞാണ് മകന്‍ പുറത്തു പോയതെന്ന് ഗീത പറയുന്നു.ആശുപത്രിയില്‍ ഒന്നരലക്ഷത്തോളം ബില്ലായിരുന്നു. ഗീതയുടെ മകളായ പൂജയുമായും ബന്ധപ്പെടാന്‍ ആശുപത്രി അധികൃതര്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മകൻ തന്നെ ക്രൂരമായി മര്‍ദിക്കാറുണ്ടായിരുന്നെന്നും ഭക്ഷണവും വെള്ളവും തരാതെ മുറിയില്‍ പൂട്ടിയിടാറുണ്ടായിരുന്നെന്നും ഗീത വ്യക്തമാക്കി.

shortlink

Post Your Comments


Back to top button