
ചരിത്ര പുരുഷന് കുഞ്ഞാലി മരയ്ക്കാരുടെ ജീവിത കഥ വെള്ളിത്തിരയില്‍ എത്തുന്നുവെന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ചിത്രം ചെയ്യുന്നുവെന്ന സ്ഥിരീകരണവുമായി ആരും രംഗത്ത് വന്നതുമില്ല. ഇപ്പോള്‍ ചിത്രം യാഥാര്‍ത്യമാകുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്. ഇന്ത്യയിലെ തന്നെ വമ്പന്‍ പ്രോജക്റ്റായിട്ടാണ് കുഞ്ഞാലി മരയ്ക്കാര്‍ ഒരുങ്ങുന്നത് കുഞ്ഞാലി മരയ്ക്കാരായി മമ്മൂട്ടി എത്തുമ്പോള്‍ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവനാണ് സിനിമയുടെ സൂത്രാധാരന്‍. ഒടുവിലായി മമ്മൂട്ടി അഭിനയിച്ച ചരിത്ര സിനിമ എം.ടി ഹരിഹരന് ടീമിന്റെ ‘പഴശ്ശിരാജ’യാണ്.
Post Your Comments