ജയലളിതയുടെ മരണത്തോടെ കലങ്ങി മറിഞ്ഞ തമിഴ്നാട് രാഷ്ട്രീയത്തില്‍ ചലനമുണ്ടാക്കാന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി രജനീകാന്ത് എത്തുന്നു. രജനീകാന്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി ജൂലൈയില്‍ പ്രഖ്യാപിച്ചേക്കുമെന്ന് രജനികാന്തിന്റെ സഹോദരന് സത്യനാരായണ റാവു വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടിയുടെ നയപരിപാടികള്‍ക്ക് ഉടന്‍ അന്തിമരൂപമാകുമെന്നാണ് സൂചന. മറ്റു പാര്‍ട്ടികളില്‍നിന്നുള്ള നേതാക്കളെ സ്വന്തം പാര്‍ട്ടിയിലേയ്ക്ക് ആകര്‍ഷിക്കാനും രജനീകാന്ത് ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട് ഉണ്ട്.
എഐഎഡിഎംകെയില്‍ വിദ്യാഭ്യാസമന്ത്രിയായിരുന്ന മാ ഫോയ് പാണ്ഡ്യരാജന്, ഡിഎംകെ നേതാവ് എസ്. ജഗത്രാക്ഷകന്‍ തുടങ്ങിയവരെ തന്റെ പുതിയ പാര്‍ട്ടിയിലേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമം രജനീകാന്ത് നടത്തുന്നതായാണ് സൂചന. രാഷ്ട്രീയ പാര്‍ട്ടിക്ക് അന്തിമ രൂപം നല്കുന്നതിനാവശ്യമായ തയ്യാറെടുപ്പുകള്‍ക്കായി ബെംഗളൂരുവിലെ ഒരു ഏജന്‍സിയെ ഏല്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, രജനീകാന്തിനെ ബിജെപിയുമായി അനുനയിപ്പിക്കുന്നതിനുള്ള ശ്രമം സംസ്ഥാന ബിജെപി നേതാക്കള്‍ ശ്രമം തുടരുന്നുണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് രജനീകാന്തിനെ ക്ഷണിച്ചതായും സൂചനയുണ്ട്. പുതിയ പാര്‍ട്ടിയുടെ രൂപീകരണത്തിന് ആവശ്യമായ എല്ലാ പിന്തുണയും ബിജെപി വാഗ്ദാനം ചെയ്തതായും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച് രജനി ഇതുവരെ പ്രതികരിച്ചിട്ടില്ല.
Post Your Comments