CinemaNEWSTollywood

പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ റാണദഗ്ഗുപതിയുടെ അടുത്ത ചിത്രം!

മൂന്ന്‍ വര്‍ഷത്തോളം ബാഹുബലി സിനിമയ്ക്കായി മാറ്റിവെച്ച റാണദഗ്ഗുപതി ഭാല്ലാല ദേവനില്‍ നിന്ന് മുക്തനായി അടുത്ത ചിത്രത്തിന് ചമയമിടാന്‍ ഒരുങ്ങുന്നു. തേജ സംവിധാനം ചെയ്യുന്ന ‘നേനേ രാജു നേനേ മന്ത്രി’ എന്ന ചിത്രത്തിലാണ് റാണ പ്രേക്ഷകരെ അമ്പരപ്പിക്കാനെത്തുന്നത്. കാജല്‍ അഗര്‍വാള്‍ ആണ് ചിത്രത്തിലെ നായിക. തേജ പലപ്പോഴും അതിശയിപ്പിച്ചിട്ടുള്ള ഫിലിം മേക്കറാണെന്നും റാണ പറയുന്നു. ഒരു രാഷ്ട്രീയക്കാരന്‍റെ വേഷത്തിലാണ് റാണദഗ്ഗുപതിയുടെ വരവ്. സുരേഷ് ബാബു നിര്‍മ്മിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും.

shortlink

Post Your Comments


Back to top button