മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി… ചിത്ര പാടിയ ഈ മനോഹര ഗാനം കുരുന്നു ശബ്ദത്തില്‍ ആലപിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കുട്ടി പാട്ട് വൈറലായതോടെ മലയാളത്തിന്റെ വാനമ്പാടി ചിത്രയും ഫേസ്ബുക്കില്‍ കുരുന്നിന്റെ മധുരതരമായ ഗാനം ഷെയര്‍ ചെയ്തിരുന്നു.
തന്റെ സിനിമാ സംഗീത ജീവിതത്തിലെ മികച്ച ഗാനങ്ങളിലൊന്നായ ഈ ഗാനത്തെ മനോഹരമായി അവതരിപ്പിച്ച കുരുന്നു വാനമ്പാടിയെ തേടി കെ.എസ് ചിത്ര എത്തി.
ആര്‍ക്കെങ്കിലും ഈ അത്ഭുത ബാലികയെ തിരിച്ചറിയാന്‍ സാധിക്കുമോയെന്ന് ചോദിച്ചുകൊണ്ട് ചിത്ര തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഈ കുരുന്നിന്റെ വീഡിയോ മുന്‍പ് പോസ്റ്റ് ചെയ്തിരുന്നു. തന്റെ കുഞ്ഞു ആരാധികയെ നേരിട്ട് കണ്ടിരിക്കുകയാണ് ചിത്ര ഇപ്പോള്‍. ആ സന്തോഷം ചിത്ര ഫേസ്ബുക്കില്‍ പങ്കുവച്ചു
ഈയടുത്ത് ഞാന്‍ രുക്മിണിയെ കണ്ടു. ആ അത്ഭുതബാലിക എന്നെ അതിശയിപ്പിച്ചു. മുപ്പത് മാസം മാത്രം പ്രായമുള്ള കുഞ്ഞ് കുറച്ച് മാത്രമേ സംസാരിക്കൂ. വളരെ വിഷമം പിടിച്ച പാട്ട് പഠിച്ച് അതേ സ്ഥായിയില്‍ നന്നായി പാടി. എന്നാല്‍ അവള് എന്റെ മുന്പില് പാടിയില്ല. എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും ദൈവം അവള്‍ക്ക് നല്കട്ടെ, നമുക്ക് ഒരു ലതാ മങ്കേഷ്കര്‍ കൂടി ഉണ്ടാകട്ടെ ചിത്ര കുറിച്ചു.
ഹരിഹരന്റെ നഖക്ഷതങ്ങള്‍ എന്ന ചിത്രത്തില്‍ ഒ. എന്‍.വി കുറുപ്പ് രചിച്ച് ബോംബെ രവി ചിട്ടപ്പെടുത്തിയ ഈ ഗാനമാണ് 1986 ല്‍ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ചിത്രയ്ക്ക് നേടിക്കൊടുത്തത്.
Post Your Comments