
പുതിയ ചിത്രത്തിന് തിരക്കഥ ഒരുക്കി ധ്യാന്‍ ശ്രീനിവാസന്. ധ്യാന്‍ ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രമാണ് ഗൂഢാലോചന. ചിത്രത്തില്‍ നായകനാവുന്നതും ധ്യാന്‍ തന്നെയാണ്. തോമസ് സെബാസ്റ്റ്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനൂപ് ജോസഫിന്റേതാണ് കഥ.
കോഴിക്കോട്ടുകാരായ നാലു സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രത്തില്‍ നിരഞ്ജന അനൂപാണ് നായിക. അജു വർഗീസ്, ശ്രീനാഥ് ഭാസി, ഹരീഷ് കണാരൻ, അലൻസിയർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇസാൻ പിക്ചേഴ്സിന്റെ ബാനറിൽ അജാസ് ഇബ്രാഹിം നിർമ്മിക്കുന്ന ഈ ചിത്രത്തില്‍ മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം നൽകുന്നു.
Post Your Comments