തന്നെ വ്യക്തിപരമായി അധിക്ഷേപിച്ച പിണറായി വിജയന് ഫാന്‍സ് പേജിന് ജോയ് മാത്യുവിന്റെ കിടിലന്‍ മറുപടി. ജനനായകന് എന്ന പേരിലുള്ള പേജിലാണ് ജോയ് മാത്യുവിനെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ തുടര്‍ച്ചയായി വന്നത്. സ്വന്തം മുഖം.. മീഡിയകളിൽ അച്ചടിച്ച് വരാൻ എന്ത് പെറുക്കിത്തരവും, അൽപത്തരവും, വിവരക്കേടുമെഴുതി പിടിപ്പിച്ച്.. ഞാൻ ഭയങ്കര സംഭവാട്ടാ… എന്ന് പറയുന്ന ജോയ്യേ.. നീ..വെറും അശു മാത്രം…എന്ന് തുടങ്ങുന്ന പോസ്റ്റില്‍ ചൊറിയൻ ജോയ് മാത്യുവെന്നും അദ്ദേഹത്തെ കളിയാക്കുന്നു.
കേരളജനതക്ക് പകരക്കാരനില്ലാത്ത അമരക്കാരനായി സഖാവ് പിണറായി വന്നുവെന്ന വിശേഷണവുമായി നിലനില്‍ക്കുന്ന ഫേസ്ബുക്ക് പേജില്‍ നിന്ന് തുടര്‍ച്ചയായി വ്യക്തിഹത്യ നടത്തിയപ്പോഴാണ് ജോയ് മാത്യു പ്രതികരിച്ചത്. സിനിമയില്‍ അവസരം കിട്ടാത്ത ജോയ് മാത്യു മാധ്യമശ്രദ്ധയ്ക്കായി വിഡ്ഡിത്തങ്ങള് പുലമ്പുന്നുവെന്നും ഓരോ പോസ്റ്റുമിട്ട് വാര്ത്തയായോ എന്ന് പരതി നോക്കുന്നയാളാണ് ജോയ് മാത്യുവെന്നും അവര്‍ കളിയാക്കുന്നു. ഇതിനു മറുപടിയായി താരം രംഗത്തെത്തിയത്. വായിച്ചു പഠിക്ക് എന്നും പറഞ്ഞുകൊണ്ട് താന്‍ അഭിനയിച്ച ചിത്രങ്ങളുടെ ലിസ്റ്റും അദ്ദേഹം പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.
ജോയ് മാത്യുവിന്റെ മറുപടി
ഇതാണൂ അസഹിഷ്ണുത –
വിമര്‍ശങ്ങളെ ഭയപ്പെടുന്നവരുടെ
ലൈന്‍ ഇതാണു-
എന്നാല്‍ ജനനായകാ
കേട്ടുകൊള്‍ക
അവസരങള്‍ കുറഞ്ഞതല്ല മാധ്യമങ്ങളിലൂടെ സത്യം പറയാന്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നത് ഇഷ്ടപ്പെടുന്നതിലാണു എനിക്കിപ്പൊ ഹരം-
ഇടുങ്ങിയ രാഷ്ട്രീയ ചിന്തകളില്ലാത്ത
കാലയേയും സാഹിത്യത്തേയും സംഗീതത്തേയും സ്നേഹിക്കുന്ന , സമൂഹ്യ പ്രശ്നങ്ങളെ ഗൗരവത്തോടെ നോക്കിക്കാണുന്ന ഒരു വലിയ
വിഭാഗം എന്നെ സ്നേഹിക്കുന്നവരായിട്ടുണ്ട്
-അവരുള്ളിടത്തോളം മനുഷ്യനോടും രാഷ്ട്രത്തോടും പ്രതിബദ്ധതയുള്ളവനായി ഞാന്‍ തുടരും
മനുഷ്യസ്നേഹവും രാഷ്ട്രസ്നേഹവും
ഇല്ലാത്തവര്‍ എന്നെ സ്നേഹിക്കണമെന്നില്ല
ഇനി ‘ജനനായക’ന്റെ അറിവിലേക്കായി;
ഞാന്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നതും പൂര്ത്തിയതുമായ
സിനിമകളുടെ ലിസ്റ്റ് താഴെക്കൊടുക്കുന്നു
വായിച്ച് പഠിക്ക്:
സട്രീറ്റ് ലൈറ്റ്
ചക്കരമാവിന്‍ കൊമ്പത്ത്
ബഷീറിന്റെ പ്രേമലേഖനം
മെല്ലെ
ഗോള്‍ഡ് കോയിന്‍സ്
കിണര്‍
ക്ലിന്റ്
ഒബതാം വളവിനപ്പുറം
അങ്കിള്‍
പാതി
ക്വ്വീന്‍
ചിപ്പി
ഗൂഡാലോചന
ഒരു സില്മാക്കാരന്
ചന്ദ്രഗിരി
ഒരു ചെറുകാറ്റില്‍ ഒരു പായ്കപ്പല്‍
ഉടലാഴം
ഗ്രേറ്റ് ഡാന്‍സര്‍
ബലൂണ്‍ ( തമിഴ്)
മലര് മകള്‍ (തമിഴ്)
ശിവ (തെലുങ്ക്)
The Sound Story(English)
തല്ക്കാലം കഞ്ഞികുടിച്ച് പോകാന്‍ ഇതൊക്കെമതി-
എന്റെ കലാജീവിതത്തേയും എഴുത്തിനെയും പിന്തുണക്കുന്നവര്‍ പറയട്ടെ അപ്പോള്‍ ഞാന്‍ പണിനിര്‍ത്താം-
ദയവായി നിങ്ങള്‍ എനിക്ക് അവസരങ്ങള്‍ ഇല്ലാതാക്കരുത് അത് നിങ്ങള്‍ അസഹിഷ്ണുക്കള്‍ക്ക് ആപത്തായി മാറും-
കാരണം സിനിമയില്‍ അവസരം കുറഞ്ഞാല്‍ ഞാന്‍ ഫുള്‍ടൈം
മാധ്യമ പ്രവര്‍ത്തകനാവും ;നിങ്ങള്‍ക്ക് പണിയാകും -അതിനാല്‍ നിങ്ങള്‍ ദയവായി എനിക്ക് സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍
വാങ്ങിത്തരുവാന്‍ ശ്രമിക്കൂ
ആരുടേയും കഞ്ഞികുടി മുട്ടിക്കാതിരിക്കൂ-
Post Your Comments