മലയാളികളുടെ മനസ്സില്‍ എന്നും മായാതെ നില്ക്കുന്ന ഒരു പിടി കഥാപാത്രങ്ങള്‍ രംഗത്തെത്തിയ ഫാസില്‍ ചിത്രമാണ് മണിചിത്രത്താഴ്. റിലീസ് ചെയ്ത സമയത്ത് പ്രദര്‍ശന വിജയത്തോടൊപ്പം വിവാദങ്ങള്‍ക്കും ഈ ചിത്രം വിധേയമായി. നാഗവല്ലിയായും ഗംഗയായും തിളങ്ങിയ ശോഭനയ്ക്ക് വേണ്ടിയുള്ള ഡബ്ബിംഗ് മുതല്‍ ചിത്രത്തിന്റെ പാട്ടുകളെക്കുറിച്ചും കഥയെകുറിച്ചുമെല്ലാം പല കാലത്തും പല പല വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ചതാണെന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് തിരുവനന്തപുരം സ്വദേശി അശ്വതി തിരുന്നാള്‍. മണിചിത്രത്താഴ് എന്ന സിനിമ 1983 ല്‍ പുറത്തിറങ്ങിയ വിജയവീഥി എന്ന തന്റെ നോവലില്‍ നിന്ന് പകര്‍ത്തിയതാണെന്നാണ് കഥാകൃത്തിന്റെ ആരോപണം.
1983ല്‍ കുങ്കുമം മാസികയില്‍ പ്രസിദ്ധീകരിച്ച വിജനവീഥി എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ അണിയിച്ചൊരുക്കിയത് എന്ന നോവലിസ്റ്റ് അശ്വതി തിരുന്നാള്‍ പറയുന്നു. 10ലധികം സിനിമകളുടെ സഹസംവിധായകനായിരുന്ന ശശികുമാറാണ് ആത്മീയ വഴിയിലെത്തിയപ്പോള്‍ അശ്വതി തിരുന്നാള്‍ എന്ന പേര് സ്വീകരിച്ചത്. 30 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യ നോവലായ വിജനവീഥി പ്രസിദ്ധീകരിച്ച അതേ കുങ്കുമം മാസികയില്‍ പുന:പ്രസിദ്ധീകരിച്ചുകൊണ്ടാണ് കഥാകൃത്ത് പ്രതിഷേധത്തിന് ഒരുങ്ങുന്നത്.
ചിത്രത്തിന്റെ പേരിലുള്ള പുതിയ ആരോപണത്തെ കുറിച്ച് അണിയറക്കാര്‍ ആരും ഇതുവരെ പ്രതികരിച്ചിട്ടില്ല.
Post Your Comments