
തന്റെ ദംഗലിനെ ബാഹുബലിയുമായി താരതമ്യം ചെയ്യേണ്ടതില്ലെന്നു ബോളിവുഡിലെ സൂപ്പര്‍സ്റ്റാര്‍ അമീര്‍ ഖാന്. ബാഹുബലിയും ദംഗലും ആയിരം കോടിയിലധികം കളക്ഷന്‍ നേടി മുന്നേറുകയാണ്. ആഗോള കളക്ഷനില്‍ ആര് റെക്കോഡ് കുറിക്കുമെന്നാണ് ബിടൌണ്‍ ഉറ്റുനോക്കുന്നത്.
ദംഗൽ സിനിമയ്ക്ക് ചൈനയിൽ ലഭിച്ച സ്വീകാര്യതയില്‍ സന്തോഷമുണ്ട്. എന്നാൽ അതിൽ ഒരു താരതമ്യത്തിന്റെ ആവശ്യമില്ലെന്നും പറഞ്ഞ അമീര്‍ ബാഹുബലി 2 വലിയ വിജയമായ ചിത്രമാണെന്നും എന്നാല്‍ ഇതുവരെയും താന്‍ ആ ചിത്രം കണ്ടില്ലെന്നും പറഞ്ഞു.
ദംഗല്‍ എന്നല്ല ഒരിക്കലും ഒരു സിനിമയെയും മറ്റുസിനിമകളുമായി താരതമ്യം ചെയ്യരുത്. ബാഹുബലിയും ദംഗലും നല്ല സിനിമകളാണ്. മാത്രമല്ല രണ്ടും ഇന്ത്യൻ സിനിമകളാണെന്നതിൽ നമ്മൾ ഓരോരുത്തരും അഭിമാനിക്കണമെന്നും അമീര്‍ അഭിപ്രായപ്പെട്ടു.
Post Your Comments